കെ.എം.ബഷീർ എല്ലാവരുടെയും അടുത്ത സുഹൃത്ത്; ശ്രീറാമിനെ നിയമിച്ചത് നടപടിക്രമം പാലിച്ച് -പിണറായി

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ മദ്യപിച്ച് കാറിലെത്തി ഇടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ ആയി നിയമിച്ച നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

സ്വാഭാവികമായും അയാളെ നിയമിക്കുമ്പോൾ മാധ്യമപ്രവർത്തകരായ നിങ്ങളിൽനിന്നും ചോദ്യം വരും. ബഷീർ നിങ്ങളുടെയും നമ്മുടെ എല്ലാവരുടെയും അടുത്ത സുഹൃത്ത് ആയിരുന്നല്ലോ. എല്ലാവരുടെയും. ഇപ്പോൾ സർക്കാർ ചുമതല കൊടുത്തു എന്നു മാത്രമേ ഉള്ളൂ. കേസിൽ വിട്ടുവീഴ്ച ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെ തന്നെ. അതുമായി ബന്ധ​പ്പെട്ട കാര്യങ്ങൾ നീക്കും. മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - K. M Basheer is everyone's close friend; Sriram was appointed following the procedure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.