കെ.എം. ഷാജഹാെൻറ മാതാവ്​ നിരാഹാരം തുടങ്ങി 

തിരുവനന്തപുരം: ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി അന്യായമായി ജയിലിലടച്ച മകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെ.എം. ഷാജഹാ‍​െൻറ മാതാവ് എൽ. തങ്കമ്മ നിരാഹാരം തുടങ്ങി. ഉള്ളൂർ പ്രശാന്ത് നഗറിനു സമീപം കോട്ടമുക്കിലെ ഷാജഹാ​െൻറ വീട്ടിലാണ് ഞായറഴ്ച രാവിലെ ആറിന് നിരാഹാരസമരം ആരംഭിച്ചത്. ജിഷ്ണു പ്രണോയിയുടെ കുടുംബം ഡി.ജി.പി ഒാഫിസിനു മുന്നിൽ നടത്തിയ സമരവുമായി ബന്ധപ്പെട്ടായിരുന്നു ഷാജഹാനെ അറസ്റ്റ് ചെയ്തത്.
നീതീകരണമില്ലാതെ ജയിലിലടച്ച മകനെ വിട്ടയക്കുന്നതുവരെ നിരാഹാരസമരം തുടരുമെന്ന് അവർ ‘മാധ്യമ’ത്തോട് പറഞ്ഞു. സമൂഹത്തിൽ പൊതുപ്രവർത്തകനുള്ള അവകാശമാണ് ഷാജഹാൻ നിർവഹിച്ചത്. ക്രിമിനൽ പ്രവർത്തനം നടത്തിയിട്ടില്ല. അതിനാൽ തിങ്കളാഴ്ച ജാമ്യം ലഭിക്കുന്നതിന് കോടതിയെ സമീപിക്കും. മകനോട് കാണിച്ചത് കടുത്ത ക്രൂരതയാണ്. അതു കേരള സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഷാജഹാ​െൻറ  അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ  പകപോക്കലാണെന്ന് തങ്കമ്മ ആവർത്തിച്ചു. ലാവലിൻ കേസ് നടത്തുന്നതിലുള്ള പ്രതികാരമാണിത്. ത​െൻറ കുടുംബവും സ്വാതന്ത്യ്ര സമരപ്രസ്ഥാനത്തി​െൻറയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും പാരമ്പര്യമുള്ളതാണെന്നും അവർ ഓർമിപ്പിച്ചു. ഡി.ജി.പി ഓഫിസിന് മുന്നിലെ സമരത്തിൽ തള്ളിക്കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ഷാജഹാൻ അടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. സമരം ചെയ്യാനെത്തിയവരെ വെറുതെ വിട്ട്  പിന്തുണ നൽകാനെത്തിയവരെ ജയിലിലടച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഷാജഹാ​െൻറ  മാതാവ് നിരാഹാരം ആരംഭിച്ചിരിക്കുന്നത്. 

Tags:    
News Summary - K M Shajahan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.