കോഴിക്കോട്: ഗവർണർ രാജിവെച്ച് പോയില്ലെങ്കിൽ തെരുവിൽ ഇറങ്ങി നടക്കാനാവില്ലെന്ന് കെ. മുരളീധരൻ. ഗവർണർ ബി.ജെ.പിയുടെ ഏജന്‍റാണെന്നും ആരിഫ് മുഹമ്മദ് ഖാനെ ഗവർണറെന്ന് വിളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ലോങ് മാർച് ചിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ. ഗവർണർ അന്തസ് പാലിക്കണം. ഗവർണർ പരിധിവിട്ടാൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി ത യാറാവണമെന്നും മുരളീധരൻ പറഞ്ഞു.
ഗവർണര്‍ പെരുമാറുന്നത് ബി.ജെ.പി ഏജൻറിനെ േപാലെ –മുല്ലപ്പള്ളി
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം തള്ളിയ ഗവർണര്‍ ബി.ജെ.പിയുടെ അംഗീകൃത ഏജൻറിനെ േപാലെയാണ് പെരുമാറുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. കേന്ദ്ര സര്‍ക്കാറിെൻറ തെറ്റായ നടപടികള്‍ക്കെതിരെ പ്രതികരിക്കാന്‍ നിയമസഭക്ക് സ്വാതന്ത്ര്യമുണ്ട്. അതിന് ഭരണഘടനപരമായ സാധ്യതയുണ്ടോയെന്ന് പരിശോധിക്കേണ്ടത് നിയമജ്ഞരാണ്.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് പോലെയാണ് ഗവര്‍ണറുടെ പ്രതികരണം. ഗവര്‍ണര്‍ ഔദ്യോഗിക പദവിയോട് നീതിപുലര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.