തിരുവനന്തപുരം: പിണറായിക്ക് ആര്‍.എസ്.എസ് എന്നുകേട്ടാല്‍ മുട്ടിടിക്കുമെന്നും 97ലെ തെരഞ്ഞെടുപ്പില്‍ അവര്‍ നല്‍കിയ പിന്തുണയും സഹായവും ഓര്‍മയിലുള്ളതിനാലാണ് അവര്‍ക്കെതിരെ മുഖ്യമന്ത്രി നടപടിയൊന്നുമെടുക്കാത്തതെന്നും കെ. മുരളീധരന്‍ എം.എല്‍.എ. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ നാമജപയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയെ വളര്‍ത്താന്‍ എല്ലാ ശ്രമങ്ങളും പിണറായി വിജയന്‍ നടത്തുന്നുണ്ട്. അയ്യപ്പ ഭക്തരെയെല്ലാം ആര്‍.എസ്.എസ് ആക്കാനുള്ള ശ്രമമാണ് സി.പി.എം ഇപ്പോള്‍ നടത്തുന്നത്. മതങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ തടയുന്ന നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കും. ഓരോ മതത്തിനും അതിേൻറതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. ശബരിമലയില്‍ അവസാനവിജയം ഭക്തര്‍ക്കായിരിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.