കെ-റെയിൽ പദ്ധതി കമീഷൻ അടിച്ചെടുക്കാൻ -കെ. സുധാകരൻ

തൃശൂർ: സിൽവർ ലൈനിൽ ലഭിക്കുന്ന 10 ശതമാനം കമീഷൻ അടിച്ചെടുക്കുകയാണ്​ സർക്കാറിന്‍റെ ലക്ഷ്യമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. മുഖ്യമന്ത്രിയായ ശേഷം വികസനമെന്ന പേരില്‍ കൊണ്ടുവന്ന എല്ലാറ്റിലും പിണറായിയുടെ ലക്ഷ്യം കമീഷനാണ്. അതിനപ്പുറത്ത് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിക്ക്​ ജനങ്ങളുടെ പിന്തുണയുണ്ടോ എന്നറിയാന്‍ ജനങ്ങള്‍ക്കിടയില്‍ സർവേ നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഭൂരിഭാഗം അനുകൂലിച്ചാൽ കോണ്‍ഗ്രസ് അത് അംഗീകരിക്കും. മനഃസാക്ഷിയെ മുറിവേല്‍പ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ കെ-റെയിലുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇങ്ങനെയൊരു മുഖ്യമന്ത്രിയും ഭരണവും രാജ്യത്ത് അസഹനീയമാണ്. കണ്ണും കാതുമുള്ളവരാണെങ്കില്‍ ജനങ്ങളുടെ പ്രതിഷേധം കേള്‍ക്കും. ജനാധിപത്യത്തെക്കുറിച്ചാണ്​ കോടിയേരി ബാലകൃഷ്ണൻ പറയുന്നത്​.

എന്ത് ജനാധിപത്യ ബോധമാണ് സി.പി.എമ്മിനുള്ളതെന്ന്​ സുധാകരന്‍ ചോദിച്ചു. ബി.ജെ.പി സമരം നടത്തുകയല്ല,​ കേന്ദ്രത്തിൽ സമ്മർദം ചെലുത്തി പദ്ധതി പിൻവലിപ്പിക്കുകയാണ്​ വേണ്ടത്​. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണുണ്ടാകുമെന്ന സ്​ഥിരീകരണത്തിൽ സര്‍വേ നടത്താന്‍ ഏത് അതോറിറ്റിയാണ് അനുമതി നല്‍കിയതെന്നും സുധാകരന്‍ ചോദിച്ചു.

Tags:    
News Summary - K-Rail Project to take commission -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.