കണ്ണൂർ: സേവറി നാണുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ സി.പി.എം സഹായം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. നാണുവിനെ കൊന്നവരെ സുധാകരന് അറിയാം. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലെ സുധാകരന്‍റെ വാക്കുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും ജയരാജൻ പറഞ്ഞു.
സേവറി നാണു, നാൽപാടി വാസു വധക്കേസുകളിൽ കുറ്റസമ്മതമാണ് സുധാകരൻ നടത്തിയത്. സേവറി നാണു മരിക്കാനിടയായ ബോംബാക്രമണം ആസൂത്രിതമാണ്. കൊലപാതകങ്ങളിൽ സുധാകരന്‍റെ പങ്ക് ജനം തിരിച്ചറിഞ്ഞതാണ്. പുനരന്വേഷണം നടത്തണമെന്ന നാണുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യം ന്യായമാണെന്നും ജയരാജൻ വ്യക്തമാക്കി.
സുധാകരന്‍റെ കാലത്ത് ഡി.സി.സി ഒാഫീസ് ബോംബ് നിർമാണശാലയായിരുന്നു. അന്ന് കൊലയാളികൾ ഡി.സി.സി ഒാഫീസിൽ നിന്നാണ് പോയത്. കണ്ണൂർ ഡി.സി.സി ഒാഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുലിന്‍റെ വെളിപ്പെടുത്തൽ നിർണായകമാണെന്നും എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.