കോട്ടയം: വികസന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിൽ ഒരു ചുക്കും ചുണാമ്പും ചെയ്യുന്നില്ലെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
എന്ത് പുതിയ വികസനമാണ് കൊണ്ടു വന്നിട്ടുള്ളത്. വികസനം കാണിക്കാൻ സ്വന്തം മണ്ഡലത്തിലേക്ക് മാധ്യമങ്ങളെ മുഖ്യമന്ത്രി ക്ഷണിക്കണം. എന്നാൽ, പുതുപ്പള്ളിയിലെ വികസനത്തെ കുറ്റപ്പെടുത്തുന്നു. ഒരു എം.എൽ.എക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ പുതുപ്പള്ളിയിൽ ചെയ്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടാത്ത മുഖ്യമന്ത്രിയും ഭരണകൂടവുമാണ് കേരളത്തിലുള്ളത്. എന്തുകണ്ടാണ് ജനങ്ങൾ സർക്കാറിന് വോട്ട് ചെയ്യേണ്ടത്. രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിച്ചും ധൂർത്തടിച്ചും മുഖ്യമന്ത്രിയും കുടുംബവും സുഭിക്ഷമായി ഭക്ഷണവും കഴിച്ച് നടക്കുകയാണ്.
യു.ഡി.എഫിന് ഭൂരിപക്ഷം നേടാൻ സർക്കാറിന്‍റെ ചെയ്തികൾ മാത്രം മതിയെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.