ക്യാപ്റ്റൻ നിലംപരിശായി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ പിണറായി വിജയൻ നിലംപരിശായെന്ന് കോൺഗ്രസ് അധ്യക്ഷൻ കെ.സുധാകരൻ. ഒരോ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴും എൽ.ഡി.എഫ് ഓരോ കാതം പിന്നിൽ പോകുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. തെരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലാകുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെട്ടത്. വലിയ പരാജയം തെരഞ്ഞെടുപ്പിലുണ്ടായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ രാജിവെക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

മുമ്പുണ്ടായിരുന്ന രാഷ്ട്രീയചരിത്രങ്ങളെ തിരുത്തിക്കുറിച്ചാണ് മുഖ്യമന്ത്രി ഇത്രയും ദിവസം ക്യാമ്പ് ചെയ്ത് തൃക്കാക്കരയിൽ പ്രചാരണം നയിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സി.പി.എമ്മും മുഖ്യമന്ത്രിയും പ്രതികരിക്കണം. കെ റെയിൽ വേണ്ടെന്ന സന്ദേശമാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും സുധാകരൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ധൂർത്താണ് തൃക്കാക്കരയിൽ എൽ.ഡി.എഫ് നടത്തിയത്. തൃക്കാക്കരയിൽ കള്ളവോട്ട് ഉൾപ്പടെ ചെയ്തുകൊണ്ട് വിജയിക്കാൻ ഇടതുമുന്നണി ശ്രമിച്ചു. ഇതിനായി കണ്ണൂരിൽ നിന്നും പ്രവർത്തകർ തൃക്കാക്കരയിലെത്തിയെന്നും കെ.സുധാകരൻ ആരോപിച്ചു.

Tags:    
News Summary - K Sudhakaran wants CM to resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.