സുരേന്ദ്ര​ന്​ ജാമ്യം നിഷേധിച്ചതിനെതിരെ ഹൈകോടതിയെ സമീപിക്കും -ശ്രീധരൻപിള്ള

തിരുവനന്തപുരം: കെ. സുരേന്ദ്ര​ന്​ ജാമ്യാപേക്ഷ നിരസിച്ചതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ​ പി.എസ്​. ശ്രീധരൻപിള്ള. സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കി ദ്രോഹിക്കുകയും ജാമ്യം ലഭിക്കാതിരിക്കാന്‍ കൃത്രിമ തെളിവുകള്‍ സി.പി.എം. നേതൃത്വം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.

പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച കേസില്‍ അദ്ദേഹം തികച്ചും നിരപരാധിയാണ്. സി.പി.എം. സമ്മര്‍ദ്ദത്തിന് വഴങ്ങി പൊലീസ് കൃത്രിമ തെളിവുകളുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ്​ ഹൈകോടതിയെ സമീപിക്കുന്നത്​. സുരേന്ദ്രനെതിരെ എടുത്ത കള്ള കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.

Tags:    
News Summary - K surendran PS sreedharan pillai -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.