തിരൂരങ്ങാടി: ചരിത്ര പാഠപുസ്തകങ്ങളില്‍ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് തദ്ദേശഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍. എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനവസംഗമത്തിന്‍െറ ഭാഗമായി നടന്ന സൗഹൃദ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള പാഠ്യപദ്ധതി അനുവദിക്കാനാകില്ല.
ചരിത്രത്തെ പുനര്‍നിര്‍മിക്കേണ്ട സമയമാണിത്. ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കി മാറ്റാന്‍ ഏത് മതവിഭാഗത്തില്‍പെട്ടവര്‍ ശ്രമിച്ചാലും എതിര്‍ക്കപ്പെടണം. അതിനുള്ള ആര്‍ജവം വിശ്വാസികള്‍ക്കുണ്ടാകണം. മതാന്ധതക്കും വര്‍ഗീയതക്കുമെതിരായ നിലപാട് സ്വീകരിക്കാന്‍ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.