കലാമണ്ഡലം ദേവകി നിര്യാതയായി

എരുമപ്പെട്ടി: പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരിയും നർത്തകിയുമായ നെല്ലുവായ് വടുതല വീട്ടിൽ (സൗപർണിക) കലാമണ്ഡലം ദേവകി (76) നിര്യാതയായി. ഓട്ടൻതുള്ളല്‍ കലയിലെ ആദ്യ വനിതയാണ്.

കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘മനോധർമം’ എന്ന പേരിൽ ആത്മകഥാപരമായ കൃതി രചിച്ചിട്ടുണ്ട്.

ഭർത്താവ് മദ്ദള വിദ്വാൻ നെല്ലുവായ് കലാമണ്ഡലം നാരായണന്‍ നായർ (റിട്ട. പ്രഫസർ, കലാമണ്ഡലം). മക്കൾ: പ്രസാദ്, പ്രസീദ. മരുമക്കൾ: രാജശേഖരൻ (സിവിൽ എൻജിനീയർ), കലാമണ്ഡലം സംഗീത (അധ്യാപിക, കലാമണ്ഡലം).

Tags:    
News Summary - KALAMANDALAM DEVAKI passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.