തിരുവനന്തപുരം: ഒരുവർഷമായി സാംസ്കാരിക വകുപ്പിെൻറ ചുവപ്പുനാടയിൽ കുരുങ്ങിയ കല ാമണ്ഡലത്തിെൻറ ബൈലോക്ക് സർക്കാർ അംഗീകാരം. കേരള കലാമണ്ഡലം കൽപിത സർവകലാശാലയില െ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളെ സംബന്ധിക്കുന്ന ബൈലോക്ക് അംഗീകാരം നൽകി സാംസ്ക ാരിക വകുപ്പ് അഡീഷനൽ സെക്രട്ടറി കെ. ഗീത ഉത്തരവിട്ടു.
1955ലെ തിരുവിതാംകൂർ-കൊച്ചി ധാ ർമിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമപ്രകാരമാണ് കലാമണ്ഡലം നേരത്തേ രജിസ്റ്റർ ചെയ്തത്. തുടർന്ന്, 2006ൽ കേന്ദ്ര സർക്കാർ 1956ലെ യൂനിവേഴ്സിറ്റി ഗ്രാൻഡ് കമീഷൻ നിയമപ്രകാരം കലാമണ്ഡലത്തിന് കൽപിത സർവകലാശാല പദവി നൽകി.
അതോടെ ജീവനക്കാരുടെ നിയമനം, സേവന വ്യവസ്ഥകൾ, സ്ഥാനക്കയറ്റം എന്നീ വിഷയങ്ങളിൽ പ്രത്യേക ചട്ടം രൂപവത്കരിച്ച് സർക്കാറിെൻറ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥവന്നു. അപ്രകാരം തയാറാക്കിയ ചട്ടങ്ങളുടെ കരട് നിർദേശം 2018 ഏപ്രിൽ 20ന് ചേർന്ന കലാമണ്ഡലം എക്സിക്യൂട്ടിവ് ബോർഡ് അംഗീകരിച്ചിരുന്നു. ഇത് സർവകലാശാല രജിസ്ട്രാർ ഏപ്രിലിൽ സർക്കാറിന് സമർപ്പിച്ചു.
എന്നാൽ, സാംസ്കാരിക വകുപ്പ് ഇതിൽ തീരുമാനമെടുക്കാതെ ഒരു വർഷത്തോളം ഫയലിൽ സൂക്ഷിച്ചു. മുൻ സർക്കാറിെൻറ കാലത്ത് കലാമണ്ഡലത്തിൽ ഉദ്യോഗത്തിൽ പ്രവേശിച്ച മതിയായ യോഗ്യതയില്ലാത്തവരുടെ ഉന്നത ബന്ധമാണ് ഫയൽ തടഞ്ഞുവെക്കുന്നതെന്ന് ആക്ഷേപമുണ്ടായി. ചട്ടം നിലവിൽ വന്നാൽ അവരുടെ സ്ഥാനക്കയറ്റത്തിന് തടസ്സമാവുമെന്ന് തിരിച്ചറിഞ്ഞിരുന്നു.
ചട്ടത്തിെൻറ കരട് വിശദമായി പരിശോധിച്ചാണ് അംഗീകാരം നൽകാൻ തീരുമാനിച്ചത്. പ്രഫസർ, െലക്ചറർ, സീനിയർ െലക്ചറർ തുടങ്ങിയ തസ്തികകൾക്കെല്ലാം യു.ജി.സി യോഗ്യതയുണ്ടാവണം. അസിസ്റ്റൻറ് ഗ്രേഡ് -1, അസിസ്റ്റൻറ് ഗ്രേഡ് -2, സെക്ഷൻ ഓഫിസർ തുടങ്ങിയ തസ്തികകളിൽ മിനിമം യോഗ്യത ഡിഗ്രിയാണ്. 19ന് ചേരുന്ന കലാമണ്ഡലത്തിലെ എക്സിക്യൂട്ടിവ് ബോർഡ് യോഗം തുടർ നടപടി തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.