കളമശ്ശേരി‍യിൽ നിർമാണത്തിനിടെ കാൻസർ സെന്‍ററിന്‍റെ ഒരുഭാഗം തകർന്നു

കളമശ്ശേരി: നിർമാണത്തിനിടെ കാൻസർ റിസർച്ച് സ​​െൻററി​​​െൻറ ഒരുഭാഗം തകർന്ന് ആറു തൊഴിലാളികൾക്ക് പരിക്ക്. കളമശ്ശ േരി ഗവ. മെഡിക്കൽ കോളജിന്​ സമീപം നിർമാണത്തിലുള്ള കാൻസർ സ​​െൻറർ കെട്ടിടത്തി​​​െൻറ പൂമുഖഭാഗമാണ് നിലംപൊത്തിയത്. രാത്രി ഒമ്പതുമണിയോടെ കോൺക്രീറ്റ് നടന്നുകൊണ്ടിരിക്കെയാണ് അപകടം.

വാർക്കക്കിടെ 2000 ചതുരശ്ര അടിയാണ് തകർന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജനപ്രതിനിധികൾ അടക്കമുള്ളവരെ നിർമാണസ്ഥലത്തേക്ക് പ്രവേശിപ്പിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായി. പിന്നീട് ​െപാലീസെത്തിയതോടെയാണ്​ എല്ലാവരെയും അകത്തേക്ക് കടത്തിവിടാൻ കരാറുകാരൻ തയാറായത്. സംഭവം നടന്നയുടനെ അപകടസ്ഥലത്തുനിന്ന്​ അവശിഷ്​ടങ്ങൾ മണ്ണുമാന്തി ഉപയോഗിച്ച് നീക്കിക്കൊണ്ടിരുന്നത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.

ഒരുവർഷം മുമ്പ് നിർമാണം തുടങ്ങിയ സർക്കാറി​​​െൻറ സ്വപ്നപദ്ധതിയായ കാൻസർ സ​​െൻററി​​​െൻറ നിർമാണം വൈകുന്നതിനെ തുടർന്ന് നിയമസഭ എസ്​റ്റിമേറ്റ് കമ്മിറ്റി ഈമാസം അഞ്ചിന് സ്ഥലം സന്ദർശിച്ച് നിർമാണം വിലയിരുത്തുകയും 2020 ജൂലൈയിൽ പൂർത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നതുമാണ്. നിർമാണം വീണ്ടും വേഗത്തിൽ പുരോഗമിക്കുന്നതിനിടെയാണ് അപകടം.


Tags:    
News Summary - Kalamesri Hospital Building Collapse -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.