ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കും; അനുമതിക്കായി കേന്ദ്ര സർക്കാറിനെ സമീപിക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി നി​ർ​ദി​ഷ്ട ഡി.​പി.​ആ​ർ പ്ര​കാ​രം ഒ​റ്റവരി പാ​ത​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ധാ​ര​ണ. വി​ക​സ​ന​ഘ​ട്ട​ത്തി​ൽ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ല്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി പ​ദ്ധ​തി ഇ​ര​ട്ട ലൈ​നി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രം ക​ത്ത് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പ​ദ്ധ​തി ര​ണ്ട് ഘ​ട്ട​മാ​യി വി​പു​ലീ​കൃ​ത​മാ​യ രീ​തി​യി​ല്‍ ന​ട​പ്പാ​ക്കും. ഇ​തി​ന് അ​നു​മ​തി ല​ഭ്യ​മാക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും ധാ​ര​ണ​യാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ങ്ക​മാ​ലി-​എ​രു​മേ​ലി-​നി​ല​ക്ക​ല്‍ പാ​ത പൂ​ര്‍ത്തീ​ക​രി​ക്കും. നി​ര്‍മാ​ണ ചെ​ല​വി​ന്‍റെ 50 ശ​ത​മാ​നം തു​ക കി​ഫ്ബി വ​ഹി​ക്കാ​മെ​ന്ന സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം തു​ട​രും. ഈ ​തു​ക ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു​കി​ട്ടാ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ടും. ആ​ർ.​ബി.​ഐ​യു​മാ​യി ചേ​ര്‍ന്നു​ള്ള ത്രി​ക​ക്ഷി ക​രാ​ര്‍ വേ​ണ്ടെ​ന്നാ​ണ്​ നി​ല​പാ​ട്.

അ​ങ്ക​മാ​ലി മു​ത​ൽ എ​രു​മേ​ലി വ​രെ 110 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ശ​ബ​രി റെ​യി​ൽ​വേ ലൈ​ൻ 1997-98ലെ ​റെ​യി​ൽ​വേ ബ​ജ​റ്റി​ലെ നി​ർ​ദേ​ശ​മാ​ണ്. ഈ ​പ​ദ്ധ​തി​ക്കാ​യി എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം സ്ഥ​ല​മെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. അ​ങ്ക​മാ​ലി​ക്കും കാ​ല​ടി​ക്കും ഇ​ട​യി​ലു​ള്ള ഏ​ഴ് കി​ലോ​മീ​റ്റ​ർ പാ​ത​യു​ടെ നി​ർ​മാ​ണം മു​മ്പു​ത​ന്നെ പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്. അ​ടു​ത്ത 70 കി​ലോ​മീ​റ്റ​ർ സ്ഥ​ല​മെ​ടു​പ്പി​നു​ള്ള വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. 2019 ലാ​ണ്​ പ​ദ്ധ​തി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ റെ​യി​ൽ​വേ ബോ​ർ​ഡ്​ അ​റി​യി​ച്ച​ത്. അ​തോ​ടെ​യാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച​ത്.

ഈ ഭാഗത്ത് രണ്ട് മേൽപാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിർമാണം വിഭാവനം ചെയ്‌തിരുന്നു. അടുത്ത 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 26.09.2019ലെ റെയിൽവേ ബോർഡിന്റെ കത്ത് മുഖാന്തരം പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു.

അതോടെ മേൽപ്പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവച്ചു. അങ്കമാലി സംസ്ഥാന ശബരി പദ്ധതിയുടെ 50 ശതമാനം തുക സർക്കാർ വഹിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു. പൂർണമായും റെയിൽവേ ഫണ്ടിൽ തുടങ്ങിയ പദ്ധതിയാണെങ്കിലും 2,815 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിയുടെ 50 ശതമാനം ചെലവ് കിഫ്ബി വഴി വഹിക്കാൻ കേരള സർക്കാർ തയാറാണെന്ന് 07.01.2021ന് കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ട്.

പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് 3800 കോ​ടി

ശ​ബ​രി പ​ദ്ധ​തി​യു​ടെ 50 ശ​ത​മാ​നം തു​ക സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പൂ​ർ​ണ​മാ​യും റെ​യി​ൽ​വേ ഫ​ണ്ടി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​യാ​ണെ​ങ്കി​ലും 2815 കോ​ടി രൂ​പ ചെ​ല​വ് ക​ണ​ക്കാ​ക്കി​യ പ​ദ്ധ​തി​യു​ടെ 50 ശ​ത​മാ​നം ചെ​ല​വ് കി​ഫ്ബി വ​ഴി വ​ഹി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് 2021 ജ​നു​വ​രി ഏ​ഴി​ന് കേ​ന്ദ്ര സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചി​രു​ന്നു.

പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം നി​ർ​മാ​ണ ചെ​ല​വ് 3800.93 കോ​ടി രൂ​പ​യാ​യി. റെ​യി​ൽ​വേ ബോ​ർ​ഡി​െ​ന്‍റ ആ​വ​ശ്യ​പ്ര​കാ​രം പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​ന്​ അ​നു​സൃ​ത​മാ​യി 50 ശ​ത​മാ​നം തു​ക പ​ങ്കി​ടു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​ത സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യെ​ങ്കി​ലും പ​ദ്ധ​തി റെ​യി​ൽ​വേ പു​ന​രു​ജ്ജീ​വി​പ്പി​ച്ചി​ട്ടി​ല്ല.

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിർമാണ ചെലവ് 3,800.93 കോടി രൂപയായി വർധിച്ചു. റെയിൽവേ ബോർഡിന്‍റെ ആവശ്യപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിനനുസൃതമായി 50 ശതമാനം തുക പങ്കിടുന്നതിനുള്ള സന്നദ്ധതക്കുള്ള സ്ഥിരീകരണം സംസ്ഥാന സർക്കാർ നൽകിയെങ്കിലും പദ്ധതി റെയിൽവേ പുനരുജ്ജീവിപ്പിച്ചിട്ടില്ല. കേരള വികസനത്തിന് വലിയ കുതിപ്പേകുംവിധം ശബരി റെയിൽ പദ്ധതി വിപുലീകരിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ കേന്ദ്ര സർക്കാറിന്‍റെ പരിഗണനയിലുള്ള ചെങ്ങന്നൂർ-പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയില്‍ ഇത് വികസിപ്പിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, എറണാകുളം ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഇടുക്കി കലക്ടര്‍ വി. വിഗ്നേശ്വരി, കോട്ടയം കലക്ടര്‍ ജോൺ വി. സാമുവൽ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - The Sabari Rail project will be implemented in two phases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.