കാളിക്കാവ്: സ്വകാര്യ ബസ് ബൈക്കിലിടിച്ചു മറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ചോക്കാട് മഞ്ഞപ്പെട്ടി പള്ളിപ്പടി അരിമ്പ്ര അബൂബക്കറിന്‍റെ മകന്‍ അന്‍ഷിഫ്(18) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കൂടെ ബൈക്കിലുണ്ടായിരുന്ന അന്‍ഷിഫിന്‍റെ മാതാവിന്‍റെ സഹോദരി ഫസലുന്നീസ(28), ബസിലുണ്ടായിരുന്ന പൂക്കോട്ടുംപാടം യമാനിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി മഞ്ഞപ്പെട്ടി പള്ളിപ്പടി പിലാക്കല്‍ മുജീബ് റഹ്മാന്‍റെ മകന്‍ കാമില്‍ മിദ്‌ലാജ്(17) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫസലുന്നീസക്ക് തലക്കും കണ്ണിനുമാണ് പരിക്ക്. മിദ്‌ലാജിന് കാലിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ മറ്റുള്ളവര്‍ ബസ് യാത്രക്കാരാണ്. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ 9 മണിയോടെ ചോക്കാട് നാരായണവളവില്‍ ഹോളിഫാമിലി ചര്‍ച്ചിനു സമീപമാണ് അപകടമുണ്ടായത്. വണ്ടൂരില്‍ നിന്നും കൂരാട് വഴി പൂക്കോട്ടുംപാടത്തേക്ക് വരികയായിരുന്ന മക്ക ബസ് ആനക്കല്ല് നാരായണവളവില്‍വെച്ച് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാനുള്ള ശ്രമത്തില്‍ എതിരെവന്ന ബൈക്കില്‍ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണാണ് അന്‍ഷിഫ് മരിച്ചത്. ബസ് റോഡില്‍ മറിഞ്ഞതോടെ ബസിനകത്തെ കമ്പിയിലും മറ്റു ഇടിച്ചാണ് യാത്രക്കാരില്‍ പലര്‍ക്കും പരിക്കേറ്റത്. രണ്ടുപേര്‍ ബസിന്‍റെ അടിയില്‍ കുടുങ്ങുകയും ചെയ്തു. ഇവരെ ബസ് ഉയര്‍ത്തിയാണ് രക്ഷപ്പെടുത്തിയത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.