തിരുവനന്തപുരം: വിട്ടയക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടിട്ടും സർക്കാർ അനുമതി ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കെട്ടിവെക്കാൻ പണമില്ലാതെ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ ജയിലിൽതന്നെ.
ഏറെ വിവാദങ്ങൾക്കു ശേഷമാണ് മണിച്ചൻ ഉൾപ്പെടെ 20 വർഷം പൂർത്തിയാക്കിയ 33 തടവുകാരെ വിട്ടയക്കാനുള്ള ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒപ്പിട്ടത്. സർക്കാറിന്റെ ശിപാർശയിൽ വിശദീകരണം തേടിയ ശേഷമായിരുന്നു ഗവർണറുടെ നടപടി. കല്ലുവാതുക്കൽ മദ്യദുരന്തവുമായി ബന്ധപ്പെട്ട് 22 വർഷം ജയിലിൽ കഴിഞ്ഞ മണിച്ചന് കോടതി വിധിച്ച ലക്ഷങ്ങളുടെ പിഴ അടക്കാതെ മോചനം സാധ്യമല്ല.
30.45 ലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്. അല്ലാത്തപക്ഷം 18 വർഷം കൂടി അധിക തടവ് അനുഭവിക്കണം. ഒരു കാലത്ത് മദ്യരാജാവായിരുന്ന ചന്ദ്രനെന്ന മണിച്ചൻ ഇപ്പോൾ ലക്ഷം എന്ന് കേട്ടാൽ ഞെട്ടുന്ന അവസ്ഥയിലാണ്. സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് പാപ്പരായ അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.