ആലപ്പാട്​: സമരക്കാരുടെ ആവശ്യം ന്യായമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ആലപ്പാട്​ ഖനനത്തിനെതിരെ സമരം നടത്തുന്നവരുടെ ആവശ്യം ന്യായമാണെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട് ടറി കാനം രാജേന്ദ്രൻ. ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാർ തയാറാകണം. ഖനനം നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവി ല്ലെന്നും കാനം വ്യക്​തമാക്കി.

ആലപ്പാട്​ ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി സർക്കാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. വ്യവസായ മന്ത്രി ഇ.പി ജയരാജ​​​​െൻറ അധ്യക്ഷതയിലായിരുന്നു ചർച്ച. എന്നാൽ, ചർച്ച പരാജയപ്പെട്ടു.

ആലപ്പാ​െട്ട സീ വാഷിങ്​ നിർത്താമെന്ന്​ സർക്കാർ അറിയിച്ചുവെങ്കിലും ഖനനം പൂർണമായും നിർത്തണമെന്ന്​ സമരസമിതി ആവശ്യപ്പെട്ടതോടെയാണ്​ ചർച്ചകൾ വഴിമുട്ടിയത്​.

Tags:    
News Summary - Kanam rajendran on alappad issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.