പ്രമേഹവും അണുബാധയും; കാനം രാജേന്ദ്ര​െൻറ വലതുകാൽപാദം മുറിച്ചു മാറ്റി

പ്രമേഹ രോഗവും അണുബാധയും കാരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​െൻറ വലതുകാൽപാദം മുറിച്ചു മാറ്റി. കാനത്തി​െൻറ ഇടതു കാലിന് മുൻപ് ഒരു അപകടം വരുത്തിയ പ്രയാസങ്ങളുണ്ട്. അടുത്തിടെയാണ് ഇത്തരം പ്രശ്നങ്ങ​െളാന്നുമില്ലാത്ത വലതു കാലി​െൻറ അടിഭാഗത്തു മുറിവുണ്ടാകുന്നത്. പ്രമേഹം കാരണം അത് ഉണങ്ങിയില്ല.

രണ്ടു മാസമായിട്ടും ഉണങ്ങാതെ വന്നതോടെയാണ് ആശുപത്രിയിലെത്തിയത്. പഴുപ്പ് വ്യാപിക്കുകയായിരുന്നു. തുടർന്നാണ്, രണ്ടു വിരലുകൾ മുറിച്ചുകളയണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ, ശസ്ത്രക്രിയ വേളയിൽ മൂന്നു വിരലുകൾ മുറിച്ചു. എന്നിട്ടും മാറ്റം കാണാതെ വന്നതോടെയാണ് ചൊവ്വാഴ്ച  പാദം തന്നെ മുറിച്ചു മാറ്റിയത്.

ഇതിനിടെ, കാനം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നതായുള്ള പ്രചാരണം നടക്കുകയാണ്. എന്നാൽ, ഇത് പൂർണമായും കാനം തള്ളി. പുതിയ സാഹചര്യത്തിൽ മൂന്നു മാസത്തെ അവധിക്കുള്ള അപേക്ഷ പാർട്ടിക്ക് നൽകിയിരിക്കുകയാണ് കാനം. 30ന് ചേരുന്ന സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗമാണിത് പരിഗണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അസി. സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും പി.പി.സുനീറും കൂടുതൽ സജീവമാകാനാണ് സാധ്യത. 2022 ഒക്ടോബറിലാണ് കാനം രാജേന്ദ്രൻ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. കൃത്രിമ പാദവുമായി പൊരുത്തപ്പെട്ട ശേഷം രാഷ്ട്രീയ രംഗത്ത് സജീവമാകാനാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ കാനം.

Tags:    
News Summary - Kanam Rajendran's right foot was amputated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.