കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. സുകന്യക്ക് വിജയം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്‍ സെക്രട്ടറിയാണ് എൻ സുകന്യ. പൊടിക്കുണ്ട് വാര്‍ഡിലായിരുന്നു സുകന്യ മത്സരിച്ചത്.
സി.ഐ.ടിയു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവനെ സ്ഥാനാർഥിയാക്കാനായിരുന്നു എല്‍.ഡി.എഫ് ആദ്യം കരുകിയിരുന്നത്. പിന്നീട് സുകന്യയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗവും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗവുമാണ് സുകന്യ. നേരത്തെ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിച്ച ശ്രദ്ധേയരായ വനിതാ നേതാക്കളിലൊരാൾ കുടിയാണ്.
തളിപ്പറമ്പ് എം.എൽ.എയായ ജയിംസ് മാത്യുവിന്‍റെ ജീവിത പങ്കാളി കൂടിയായ സുകന്യ അധ്യാപികയായി ജോലി ലഭിച്ചതിനെ തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു.
എന്നാൽ കഴിഞ്ഞ ഒരു വർഷമായി അധ്യാപക ജോലിയിൽ നിന്നും വി.ആർ.എസെടുത്ത് മുഴുവൻ സമയ രാഷ്ട്രിയ പ്രവർത്തകയായി മാറിയിരുന്നു സുകന്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.