തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർഥി പ്രവേശനം സാധൂകരിക്കാൻ നിയമസഭയിൽ തോളോടുതോൾ ചേർന്ന സർക്കാറിനും പ്രതിപക്ഷത്തിനും സുപ്രീംകോടതി വിധി കനത്ത തിരിച്ചടിയായി. കോടതിയുടെ രൂക്ഷ വിമർശനങ്ങൾ ഇരുവിഭാഗത്തിനും വന്നുതറയ്ക്കുന്നുണ്ട്. ബില്ലിെൻറ നിയമസാധുതയോ കോടതി നിരീക്ഷണമോ പ്രവേശനവുമായി ബന്ധപ്പെട്ട ആരോപണങ്ങളോ പരിശോധിക്കാൻ ഇരുകൂട്ടരും തയാറായില്ല. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ജെയിംസ് കമ്മിറ്റി മുതൽ അക്കമിട്ട് നിരത്തിയിട്ടും സ്വാശ്രയത്തിെൻറ പേരിൽ പോരുകളെല്ലാം വിസ്മരിച്ച് രണ്ടുകൂട്ടരും ഒരുമിക്കുകയായിരുന്നു.
ഒാർഡിൻസിന് പകരമുള്ള ബിൽ െഎകകണ്ഠ്യേനയാണ് സഭ പാസാക്കിയത്. സർക്കാറുമായി ധാരണയുണ്ടാക്കാത്ത കോളജുകളുടെ വിഷയം നിയമസഭയിൽ ചൂടേറിയ ചർച്ചക്ക് വഴിയൊരുക്കിയിരുന്നു. ജെയിംസ് കമ്മിറ്റി തീരുമാനവും കോടതികളുടെ വിധിയും എതിരായതോടെയാണ് കുട്ടികളുടെ ഭാവി ഉയർത്തി വിഷയം വീണ്ടും രാഷ്ട്രീയനേതൃത്വങ്ങൾ പരിഗണനെക്കടുത്തത്. നിയമസഭയിൽ പ്രതിപക്ഷനേതാവ് മാസങ്ങൾക്കുമുമ്പ് സബ്മിഷൻ ഉന്നയിച്ചിരുന്നു. സർക്കാർ പിന്നീട് ഒാർഡിനൻസും പുറപ്പെടുവിച്ചു. വിഷയത്തിൽ സർക്കാറും പ്രതിപക്ഷവും തമ്മിൽ നേരത്തേതന്നെ ധാരണയായിരുന്നു.
അതുകൊണ്ടുതന്നെ കോടതിവിധിയുടെ പ്രത്യാഘാതത്തിൽനിന്ന് ഇരുപക്ഷത്തിനും ഒഴിവാകാനാകില്ല. ഒാർഡിനൻസിനാണ് സ്റ്റേയെന്നും ബിൽ വ്യത്യസ്തമാണെന്നുമാണ് ഇപ്പോൾ സർക്കാർ വാദം. ഒാർഡിനൻസിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം നിലവിൽക്കെയാണ് നിയമനിർമാണത്തിന് സർക്കാർ മുന്നിട്ടിറങ്ങിയത്.
കേസ് കോടതി പരിഗണിക്കുന്നതിെൻറ തലേദിവസമാണ് ബിൽ പരിഗണനക്കെടുത്തതെന്നും ശ്രദ്ധേയമാണ്. സർക്കാറിെൻറ വാദങ്ങളെല്ലാം കോടതി തള്ളുകയും ചെയ്തു. നിയമസഭ പാസാക്കിയെങ്കിലും ബിൽ നിയമമാകണമെങ്കിൽ ഗവർണർ ഒപ്പിടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.