തിരുവനന്തപുരം: മെറിറ്റ് അട്ടിമറിച്ച് കഴിഞ്ഞവർഷം കണ്ണൂർ മെഡിക്കൽ കോളജ് നടത്തിയ പ്രവേശനം സാധൂകരിക്കാനുള്ള ഒാർഡിനൻസിൽ ഗവർണർ പി. സദാശിവം ഒപ്പിട്ടു. പ്രവേശനനടപടി സുപ്രീംകോടതി അംഗീകരിക്കാത്ത സാഹചര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 16ന് ഒാർഡിനൻസ് ഗവർണർ മടക്കിയിരുന്നു. നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനെ രാജ്ഭവനിൽ വിളിച്ചുവരുത്തി വ്യക്തതവരുത്തിയ ശേഷമായിരുന്നു ഗവർണർ ഒാർഡിനൻസിൽ ഒപ്പിട്ടത്. ഇതോടെ കഴിഞ്ഞവർഷം കണ്ണൂർ മെഡിക്കൽ കോളജ് നേരിട്ട് നടത്തിയ 150 സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അംഗീകാരംലഭിക്കും.
ഒാർഡിനൻസിലെ വിശ്വാസ്യത സംബന്ധിച്ചും മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനംനേടിയ കുട്ടികൾക്ക് വേണ്ടിയാണോ ഇൗ ഒാർഡിനൻെസന്നും നിലവിൽ ൈഹകോടതിയിൽ നിലനിൽക്കുന്ന കേസുകളെ ബാധിക്കുമോ എന്നുമുള്ള കാര്യങ്ങളിലായിരുന്നു ഗവർണർ വ്യക്തത ആവശ്യെപ്പട്ടത്. 150 സീറ്റുകളിലേക്ക് നേരിട്ട് നടത്തിയ പ്രവേശനം ജെയിംസ് കമ്മിറ്റി റദ്ദാക്കിയതോടെയാണ് കുട്ടികളുടെ ഭാവി ആശങ്കയിലായത്. ഇതിനെതിരെ മാനേജ്മെൻറ് ഹൈകോടതിയെയും സുപ്രീംകോടതിെയയും സമീപിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. എങ്കിലും പ്രവേശനംകിട്ടിയ വിദ്യാർഥികൾ പഠനം തുടർന്നു.
ഒന്നാംവർഷ പരീക്ഷക്ക് ആരോഗ്യ സർവകലാശാലയെ സമീപിച്ചപ്പോഴാണ് രജിസ്ട്രേഷൻ ഇല്ലെന്ന് പലരും അറിഞ്ഞത്. ഇവർ വീണ്ടും സുപ്രീംകോടതിയെ സമീപിെച്ചങ്കിലും പ്രവേശനം കോടതി അംഗീകരിച്ചില്ല. ഇതോെടയാണ് മനേജ്മെൻറും രക്ഷിതാക്കളും സർക്കാറിനെ സമീപിച്ചത്. ഒടുവിൽ നിയമനിർമാണം വഴി പ്രവേശനം സാധൂകരിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.