ന്യൂഡൽഹി: വിദ്യാര്‍ഥികളില്‍നിന്ന് വാങ്ങിയ ഫീസ് ഇരട്ടിയായി മടക്കിനല്‍കിയില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കോളജിലെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച വിഷയം സി.ബി.ഐ അന്വേഷണത്തിനുവിടുന്നത് ആലോചിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ഈവര്‍ഷം എം.ബി.ബി.എസ് പ്രവേശനം അനുവദിക്കണമെങ്കില്‍ 2016-17 വര്‍ഷത്തെ വിദ്യാര്‍ഥികളില്‍നിന്ന് വാങ്ങിയ ഫീസ് ഇരട്ടിയായി മടക്കിനല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഫീസ് മടക്കിനല്കിയതായി കോളജ് അറിയിച്ചു.
എന്നാല്‍, മുഴുവന്‍ തുകയും ലഭിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതായി പ്രവേശന മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍ പറഞ്ഞു. 50 ലക്ഷം രൂപ വരെ വാങ്ങിയതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് തിങ്കാഴ്ച മേല്‍നോട്ട സമിതി കോടതിയിൽ സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി നല്കാൻ കണ്ണൂര്‍ മെഡിക്കല്‍ കോളജിനോട് സുപ്രീംകോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.