കാന്തപുരം ആശുപത്രി വിട്ടു

കാരന്തൂർ: പതിവു മെഡിക്കൽ പരിശോധനകളും സൈനസുകളിലെ കഫം നീക്കം ചെയ്യലും നടത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആശുപത്രി വിട്ടതായും  മുസ്​ലിയാരുടെ പതിവ് പരിപാടികളിൽ മാറ്റമുണ്ടാവില്ലെന്നും ഓഫിസ് സെക്രട്ടറി അക്ബർ ബാദുഷ സഖാഫി അറിയിച്ചു. 

കണ്ണിനു ചുറ്റുമുള്ള സൈനസുകളില്‍  ഫംഗസ് ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ കോഴിക്കോട് മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - Kanthapuram A.P. Aboobacker Musliyar -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT