മുസ്​ലിം ലീഗ്​ കൊലക്കത്തി താഴെ വെക്കണമെന്ന്​ കാന്തപുരം വിഭാഗം

കോഴിക്കോട്​: കാസർകോട്​ കല്ലൂരാവിയിലെ അബ്​ദുറഹ്​മാൻ ഔഫിന്‍റെ മരണവുമായി ബന്ധപ്പെട്ട്​ മുസ്​ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രമായ 'സിറാജി'ന്‍റെ മുഖപ്രസംഗം. മുസ്​ലിം ലീഗ്​ കൊലക്കത്തി താഴെ വെക്കണമെന്ന്​ കാന്തപുരം വിഭാഗം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു.

മുസ്‌ലിം സമുദായത്തിന്‍റെ ഉന്നമനവും നന്മയും ലാക്കാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നാണ് നേതൃത്വത്തിന്‍റെ അവകാശവാദമെങ്കിലും ജനസേവനത്തിനും സമുദായോന്നമന പ്രവര്‍ത്തനങ്ങള്‍ക്കും പകരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും പാര്‍ട്ടി അണികളില്‍ കണ്ടുവരുന്നതെന്ന്​ മുഖപ്രസംഗം​ ആരോപിക്കുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും ജനാധിപത്യ ശൈലിയില്‍ മറുപടി നല്‍കുന്നതിനു പകരം അവരെ ഇല്ലായ്മ ചെയ്യുന്ന പ്രാകൃത സ്വഭാവമാണ് ലീഗ് പലപ്പോഴും പുറത്തെടുക്കുന്നത്. എതിരാളികളെ അക്രമിക്കാന്‍ ബോംബ് നിര്‍മാണം വരെ അവർ നടത്തി വരുന്നതായും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

കേരളത്തില്‍ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളര്‍ത്തുന്നതില്‍ ലീഗിന് വലിയ പങ്കുണ്ട്. ഇസ്‌ലാമിന്‍റെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അഡ്രസുണ്ടാക്കിക്കൊണ്ടിരിക്കുന്നത് ലീഗാണ്​. തദ്ദേശ തെരരഞ്ഞെടുപ്പിലെ വെൽഫെയർ ബന്ധം ലീഗിനോ യു.ഡി.എഫിനോ ഗുണം ചെയ്​തിട്ടില്ല. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കുന്നത് ലീഗിന് സഹിക്കില്ല. വിമര്‍ശകരെ മുസ്‌ലിം വിരുദ്ധരായി മുദ്ര കുത്തുകയും അക്രമം അഴിച്ചുവിടുകയുമാണ്​ അവർ ചെയ്യുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

സുന്നി വിഭാഗത്തിലെ പ്രബല വിഭാഗത്തെ അകറ്റി നിര്‍ത്താനും സുന്നി പ്രവര്‍ത്തകര്‍ക്കു നേരെ കൊലക്കത്തി ഉയര്‍ത്താനും ഇടയാക്കിയത് സലഫിസ്റ്റ് സ്വാധീനമാണ്​. എതിരാളികളെ ഇല്ലായ്മ ചെയ്തല്ല, ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയാണ് നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കേണ്ടതെന്ന രാഷ്ട്രീയബാലപാഠം ലീഗുകാര്‍ അഭ്യസിക്കേണ്ടതു​െണന്ന്​ പറഞ്ഞുകൊണ്ടാണ്​ മുഖപ്രസംഗം അവസാനിക്കുന്നത്​.

Tags:    
News Summary - Kanthapuram faction wants Muslim League to put down the killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.