എറണാകുളം: ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ട ഭൂമിവിവാദം എതാനം നാളുകൾക്കകം പരിഹരിക്കപ്പെടുമെന്ന് സീറോ മലബാർസഭ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. താനുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പരിഹാരമുണ്ടാകും. ക്രൈസ്തവർക്കിടയിൽ ഭിന്നതക്ക് സ്ഥാനമില്ലെന്നും ആലഞ്ചേരി പറഞ്ഞു. ഭൂമിവിവാദം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് ആർച്ച് ബിഷപ്പിെൻറ പ്രതികരണം പുറത്ത് വരുന്നത്.
ഭൂമിയിടപാടിൽ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പള്ളികളിൽ ഇന്ന് ലഘുലേഖാ വിതരണം നടന്നിരുന്നു. വൈദികരും വിശ്വാസികളും ചേർന്ന് രൂപീകരിച്ച പുതിയ സംഘടനയാണ് എറണാകുളം- അങ്കമാലി ഇടവകകളിലെ പള്ളികളിൽ ലഘുലേഖ വിതരണം ചെയ്തത്. മാർ ആലഞ്ചേരിയും രണ്ട് വൈദികരും ചേർന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടമെന്ന് ആർകിഡയോക്സിയൻ മൂവ്മെന്‍റ് ഫോർ ട്രാൻസ്പിറൻസി പുറത്തുവിട്ട ലഘുലേഖയിൽ പറയുന്നു. ഇൗ സാഹചര്യത്തിലാണ് ആലഞ്ചേരി പ്രതികരണവുമായി രംഗത്തെത്തിയത്.
എറണാകുളം^അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റതുമായി ബന്ധപ്പെട്ടാണ് സീറോ മലബാർ സഭയിൽ വിവാദമുണ്ടായത്. ഭൂമി വിറ്റതിലുടെ സഭക്ക് വൻ നഷ്ടമുണ്ടായെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ഉൾപ്പടെയുള്ളവർക്കതിരെ സഭാസമിതി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.