വിമാനദുരന്തം: 40 പേർക്ക് കോവിഡെന്ന വാർത്ത വ്യാജമെന്ന് കലക്ടർ

കരിപ്പൂർ: അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രികരിൽ 40 പേർക്ക് കോവിഡെന്ന വാർത്ത വ്യജമെന്ന് മലപ്പുറം ജില്ല കലക്ടർ. വ്യാജ വാർത്തക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽപ്പെട്ടവരിൽ ഒരാൾക്ക് മാത്രമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ​മരിച്ച വളാഞ്ചേരി കുളമംഗലം സ്വദേശി സുധീർ വാരിയത്തിനാണ്​ (45) കോവിഡ് പോസിറ്റീവ്​ സ്​ഥിരീകരിച്ചത്.

മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലുമായി വിവിധ ആശുപത്രികളിൽ 149 പേരാണ് ചികിത്സയിലുള്ളത്. 18 പേരാണ് മരിച്ചത്. 23 പേരാണ് വീട്ടിലേക്ക് മടങ്ങിയതെന്നും കലക്ടർ അറിയിച്ചു. അതേസമയം കണ്ടൈന്‍മെന്‍റ് സോണായ എയര്‍പോര്‍ട്ട് പരിസരത്ത് രക്ഷാദൗത്യവുമായിറങ്ങിയ എല്ലാവരും സ്വരക്ഷയ്ക്കും നാടിന്‍റെ സുരക്ഷയ്ക്കും വേണ്ടി ജാഗ്രത പാലിക്കണമെന്നും മന്ത്രി ഷൈലജ പറഞ്ഞിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.