ന്യൂഡൽഹി: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തിൻെറ ദുഃഖ സൂചകമായി എയർ ഇന്ത്യ എക്സ്പ്രസ് സാമൂഹമാധ്യമ പേജുകളിലെ കവർ ചിത്രങ്ങൾ കറുപ്പാക്കി. ഫേസ്ബുക്ക്, ട്വിറ്റർ എന്നീ പേജുകളിലെ ചിത്രങ്ങളാണ് കറുപ്പാക്കിയത്. ദുരന്തത്തിൽ പൈലറ്റും സഹൈപലറ്റും ഉൾപ്പെടെ 17 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മഹാരാഷ്ട്ര സ്വദേശിയായ പൈലറ്റ് ദീപക് വസന്ത് സാദെ അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സഹപൈലറ്റ് അഖിലേഷ് കുമാർ ആശുപത്രിയിലെത്തിച്ചശേഷം മരിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നു 15 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 123 പേർ കോഴിക്കോട് മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ദുബൈയിൽനിന്ന് 2.14ന് പുറപ്പെട്ട ദുബൈ-കാലിക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ് (IX-1344) വിമാനമാണ് അപകടത്തിൽപെട്ടത്. ജീവനക്കാരും യാത്രക്കാരുമായി 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 10 കുട്ടികളടക്കം 184 പേരാണ് യാത്രക്കാർ. ആറു പേർ വിമാനജീവനക്കാരാണ്.
രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ്ബെൽറ്റ് റോഡിെൻറ ഭാഗത്തേക്കാണ് വിമാനം വീണത്. 30 അടിയോളം താഴ്ചയിലേക്കാണ് വിമാനം തെന്നിമാറി ഇടിച്ചു തകർന്നത്. വിമാനത്തിെൻറ മുൻഭാഗത്തുണ്ടായിരുന്ന യാത്രക്കാരാണ് പരിക്കേറ്റതിൽ അധികവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.