കോഴിക്കോട്: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത് പത്തു കുട്ടികൾ. ഒന്നരവയസുള്ള കുട്ടി മരിച്ചതായാണ് വിവരം. കുട്ടിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ബന്ധുക്കളെ കണ്ടെത്താൻ ശ്രമം തുടരുന്നു.
നാലുകുട്ടികൾക്ക് നിസാര പരിക്കേറ്റു. ഇവർ പുളിക്കൽ ബി.എം. ആശുപത്രിയിലും കൊണ്ടോട്ടി ആശുപത്രിയിലും ചികിത്സയിലുണ്ട്. പുളിക്കൽ ബി.എം. ആശുപത്രിയിലുള്ള കുട്ടികളുടെ ബന്ധുക്കൾ 9947052688 നമ്പറിൽബന്ധപ്പെടുക. പരിക്കേറ്റ മറ്റു കുട്ടികൾ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.