തൃശൂർ: കർണാടക തെരഞ്ഞെടുപ്പ് ഫലം രാജ്യത്ത് വിശാല ജനാധിപത്യ ഐക്യത്തിന് ശക്തിപകരുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി പറഞ്ഞു. പീച്ചി ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന വെൽഫെയർ പാർട്ടി സംസ്ഥാന നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് സ്വഭാവത്തിലുള്ള ഭരണകൂടത്തെ അധികാരത്തിൽനിന്ന് പുറന്തള്ളുക എന്ന വലിയ ദൗത്യമാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്കും സിവിൽ സമൂഹത്തിനുമുള്ളത്. കർണാടകയിൽ സിവിൽ മൂവ്മെന്റുകൾ ഈ ദൗത്യനിർവഹണത്തിൽ നിർണായക സംഭാവനയാണ് നൽകിയത്.
രാജ്യമാകെ തന്ത്രപരമായ നിലപാട് തുടരണം, വെൽഫെയർ പാർട്ടി രാജ്യത്ത് പ്രതിപക്ഷ ഏകീകരണത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
18 വരെ നടക്കുന്ന നേതൃപഠനക്യാമ്പിൽ സാമൂഹിക നീതി, സംവരണം, ഫാഷിസം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ പഠന ക്ലാസുകളും ചർച്ചകളും നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.