തിരുവനന്തപുരം: കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിന് തെൻറ കുട്ടിക്കുവേണ്ടി 43 ലക്ഷം രൂപവരെ നല്കേണ്ടിവെന്നന്ന് പാരൻറ്സ് അസോസിയേഷൻ സെക്രട്ടറി മോഹനന് കോട്ടൂര്‍. തുകക്ക് ഒരുരേഖയും മാനേജ്മെൻറ് നല്‍കിയില്ല. ഇവിടെ പ്രവേശനം നേടിയ വിദ്യാർഥികളെല്ലാം അര്‍ഹതയും യോഗ്യതയുമുള്ളവരാണ്. പക്ഷേ, സുതാര്യമായി നടത്തേണ്ട പ്രവേശന നടപടികളുടെ രേഖകള്‍ മാനേജ്മെൻറ് പ്രവേശന മേല്‍നോട്ടസമിതിക്ക് നല്കാന് തയാറായില്ല. ഇതുകാരണമാണ് കുട്ടികള്‍ക്ക് ദുരിതമനുഭവിക്കേണ്ടിവരുന്നത്. ഒരുരേഖയുമില്ലാതെ നൽകിയ തുക കോഴയല്ലേയെന്നും നിയമപരമായി മുന്നോട്ടുപോയാലും തിരിച്ചുകിട്ടാൻ സാധ്യതയുണ്ടോയെന്നുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായി മറുപടി നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.