കരുവന്നൂർ: പ്രതി പി. സതീഷ് കുമാറിന്‍റെ ജാമ്യഹരജി വിധി പറയാൻ മാറ്റി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ 14ാം പ്രതി പി. സതീഷ് കുമാറിന്‍റെ ജാമ്യ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാംഗവുമായ 15ാം പ്രതി പി.ആർ. അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ അക്കൗണ്ടന്‍റ് സി.കെ. ജിൽസ് എന്നീ പ്രതികളുടെ ജാമ്യഹരജി ജസ്റ്റിസ് സി.എസ്. ഡയസ് പിന്നീട് പരിഗണിക്കാൻ മാറ്റി.

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ 14ാം പ്രതിയാണ് സതീഷ് കുമാർ. തട്ടിപ്പുമായി ഒരു ബന്ധവുമില്ലെന്നും രാഷ്ട്രീയ നേതാക്കൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചിട്ടും വഴങ്ങാത്തതിനാലാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് സതീഷ് കുമാറിന്‍റെ വാദം. മാസങ്ങളായി ജയിലിൽ കഴിയുകയാണെന്നും കേസിൽ തങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികൾ ആവശ്യപ്പെട്ടത്.

പ്രതികൾക്ക് കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുമായി നേരിട്ടും അല്ലാതെയും പങ്കുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു ഇ.ഡിയുടെ വാദം. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നേരത്തേ പി.ആർ. അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Tags:    
News Summary - Karuvannur: Bail plea adjourned for judgment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.