കാ​സ​ർ​കോ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ

കുടിവെള്ളം പോലുമില്ല; കാസർകോട് റെയിൽവേ സ്റ്റേഷനിൽ ദുരിതം

കാ​സ​ർ​കോ​ട്: ജി​ല്ല ആ​സ്ഥാ​ന​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ടി​വെ​ള്ളം പോ​ലും കി​ട്ടാ​തെ വ​ല​ഞ്ഞ് യാ​ത്ര​ക്കാ​ർ. സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ സ്റ്റാ​ളു​ക​ളും എ​ടു​ത്തു​ക​ള​ഞ്ഞ​പ്പോ​ൾ ദു​രി​ത​മാ​യ​ത് സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്കാ​ണ്.

ടെ​ൻ​ഡ​ർ കാ​ലാ​വ​ധി തീ​ർ​ന്ന​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് കാ​സ​ർ​കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ണ്ടി​നി​ന്നാ​ൽ ഇ​റ​ങ്ങി വെ​ള്ളം വാ​ങ്ങാ​ൻപോ​ലും മാ​ർ​ഗ​മി​ല്ല.

കാ​റ്റ​റി​ങ് സ്റ്റാ​ൾ, മ​ൾ​ട്ടി പ​ർ​പ​സ്​ സ്റ്റേ​ഷ​ന​റി സ്റ്റാ​ൾ, സിം​ഗി​ൾ ടീ ​സ്റ്റാ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ക​രാ​ർ ഒ​രു​വ​ർ​ഷം ര​ണ്ടു വ​ർ​ഷം തു​ട​ങ്ങി​യ കാ​ല​ാവ​ധി​യി​ലാ​ണ് കൊ​ടു​ക്കു​ക. ക​രാ​ർ തീ​രു​ന്ന​തി​ന് മു​ന്നേ പു​തു​ക്കു​ക​യോ പു​തി​യ​ത് എ​ടു​ക്കു​ക​യോ വേ​ണം. പ​ക്ഷേ, അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ച്ചി​ല്ല എ​ന്നാ​ണ് പ​രാ​തി.

പാ​ല​ക്കാ​ട് ഡി​വി​ഷ​നാ​ണ് ഇ​തി​ന്റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ഒ​രു​സ​മ​യ​ത്തും സ്റ്റാ​ൾനി​ന്നു​പോ​ക​രു​തെ​ന്നാ​ണ് വ്യ​വ​സ്ഥ. വാ​ണി​ജ്യ വ​കു​പ്പാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ക്കേ​ണ്ട​ത്. ഇ​ങ്ങ​നെ​യൊ​രു വീ​ഴ്ച എ​ന്തു​കൊ​ണ്ടാ​ണ് സം​ഭ​വി​ച്ച​തെ​ന്ന​റി​യി​ല്ലെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.

അ​വ​ശ്യ​സാ​ധ​ന കൗ​ണ്ട​റും മി​ൽ​മ സ്റ്റാ​ളും നേ​ര​ത്തേ പൂ​ട്ടി

അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചെ​റി​യ ചെ​റി​യ ടീ ​സ്റ്റാ​ളൊ​ക്കെ അ​നു​വ​ദി​ക്കു​ന്ന​തി​ൽ പ്ര​ശ്ന​മി​ല്ല. പു​തി​യ റ​സ്റ്റാ​റ​ന്റി​ന്റെ പ​ണി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ്ലാ​റ്റ് ഫോ​മി​ലെ പ്ര​വൃ​ത്തി തീ​രു​ന്ന​മു​റ​ക്ക് തു​റ​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ഏ​റെ ഉ​പ​കാ​ര​പ്പെ​ട്ടി​രു​ന്ന മി​ൽ​മ​യു​ടെ സ്റ്റാ​ൾ നേ​ര​ത്തേ​ത​ന്നെ പൂ​ട്ടി. പു​തി​യ മി​ൽ​മ സ്റ്റാ​ളി​ന് അ​നു​മ​തി കൊ​ടു​ത്തി​ട്ടു​മി​ല്ല. ര​ണ്ടാ​മ​ത് മ​ൾ​ട്ടി പ​ർ​പ്പസ് സ്റ്റാ​ളാ​യി​രു​ന്നു. കൂ​ടാ​തെ, ടി​ക്ക​റ്റ് കൗ​ണ്ട​റി​ന​ടു​ത്തെ ടീ ​സ്റ്റാ​ളും നി​ന്നു.

ക​ല​ക്ട​റേ​റ്റി​ലെ ജോ​ലി​സ​മ​യം ക​ഴി​ഞ്ഞ് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ നേ​രെ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങു​ന്ന സ്ഥി​രം യാ​ത്ര​ക്കാ​ർ നി​ത്യ​വും ഈ ​ടീ സ്റ്റാ​ളി​നെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​നി​ൽ​പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന കാ​സ​ർ​കോ​ട് റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ. ഇ​വി​ടെ​യാ​ണ് സ്റ്റാ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്

ഡി.​എം.​ആ​റി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ല്ല

ഡി​വി​ഷ​ന​ൽ റെ​യി​ൽ​വേ മാ​നേ​ജ​റു​ടെ (ഡി.​ആ​ർ.​എം) ശ്ര​ദ്ധ​യി​ൽ ഇ​ത് വ​ന്നി​ട്ടി​ല്ല എ​ന്നാ​ണ് ആ​രോ​പ​ണം. ഏ​ക​ദേ​ശം ഒ​രു​മാ​സ​മാ​യി ഇ​വ നി​ല​ച്ചി​ട്ട്. ഡി.​ആ​ർ.​എ​മ്മി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തേ​ണ്ട​വ​ർ ഉ​ദാ​സീ​ന നി​ല​പാ​ടെ​ടു​ത്താ​ണ് കാ​ര​ണ​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ ക​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ​ക്കാ​ണ് ഇ​തി​ന്റെ ചു​മ​ത​ല. ഓ​രോ സ്റ്റാ​ളി​ന്റേ​യും കാ​ലാ​വ​ധി സ​മ​യം ക​മ്പ്യൂ​ട്ട​റി​ൽ ഡേ​റ്റ​യു​മു​ണ്ട്. എ​ന്നി​ട്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു അ​ലം​ഭാ​വം നേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഓ​രോ​ന്നി​ന്റെ​യും കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് ഒ​രു​മാ​സം മു​മ്പെ​ങ്കി​ലും പു​തി​യ​തി​നു​ള്ള ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ക​യും സ്റ്റാ​ർ​ട്ട് ചെ​യ്യേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണെ​ന്നാ​ണ് റെ​യി​ൽ​വേ ച​ട്ടം.

വെ​ല്ലു​വി​ളി ടെ​ൻ​ഡ​ർ തു​ക

ഒ​രു​വ​ർ​ഷം, ര​ണ്ടു​വ​ർ​ഷ കാ​ലാ​വ​ധി​യി​ലാ​ണ് പ​ല​പ്പോ​ഴും ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ക. ടെ​ൻ​ഡ​റി​ൽ ആ​രാ​ണ് കൂ​ടു​ത​ൽ തു​ക റെ​യി​ൽ​വേ​ക്ക് ന​ൽ​കു​ന്ന​ത് അ​വ​ർ​ക്കാ​ണ് ​സ്റ്റാ​ളി​ന് അ​നു​വാ​ദം. 750 രൂ​പ​യാ​ണ് റെ​യി​ൽ​വേ പ​റ​യു​ന്ന​തെ​ങ്കി​ൽ ആ ​തു​ക​യോ അ​തി​ന് മു​ക​ളി​ലോ പ​റ​യു​ന്ന ഒ​രാ​ൾ​ക്ക് ടെ​ൻ​ഡ​ർ കൊ​ടു​ക്കും. എ​ന്നാ​ൽ, ആ​ർ​ക്കും ന​ട​ത്തി​​ക്കൊ​ണ്ടു​പോ​കാ​ൻ പ​റ്റു​ന്ന​ത​ല്ല റെ​യി​ൽ​വേ​യു​ടെ റേ​റ്റ് എ​ന്ന​ത് ഒ​രു പ്ര​യാ​സ​മാ​ണെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​രാ​തി പ​റ​യു​ന്നു​ണ്ട്. ഒ​രു​ദി​വ​സം വാ​ട​ക​യി​ന​ത്തി​ൽ മാ​ത്രം ചെ​റി​യ സ്റ്റാ​ളി​ന് റെ​യി​ൽ​വേ​ക്ക് ന​ൽ​കേ​ണ്ട​ത് 850 രൂ​പ​യോ​ള​മാ​ണ്. അ​തി​ൽ ഇ​ല​ക്ട്രി​സി​റ്റി ചാ​ർ​ജ് (വാ​ണി​ജ്യ റേ​റ്റി​ൽ), വാ​ട്ട​ർ ചാ​ർ​ജ​ട​ക്കം 1500ഓ​ളം രൂ​പ വ​രും. അ​ത് കൂ​ടാ​തെ, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം.

24 മ​ണി​ക്കൂ​റാ​ണ് ഇ​ങ്ങ​നെ​യു​ള്ള സ്റ്റാ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തി​ൽ ഓ​രോ ഷി​ഫ്റ്റു​ക​ളാ​യാ​ണ് ജോ​ലി​ക്കാ​രു​ടെ സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കു​ള്ള ശ​മ്പ​ളം ത​ന്നെ ന​ല്ലൊ​രു തു​ക വേ​ണം. അ​തു​കൊ​ണ്ടു​ത​ന്നെ സ്റ്റാ​ൾ ന​ട​ത്തി​പ്പു​കാ​ർ​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

പ​ല​രും ഒ​രു പ്രാ​വ​ശ്യം ടെ​ൻ​ഡ​ർ എ​ടു​ത്താ​ൽ പി​ന്നീ​ട് എ​ടു​ക്കാ​ത്ത​തി​ന്റെ​യും കാ​ര​ണ​മി​താ​ണ്. കാസർകോടിന്റെ മൂന്നിലൊന്ന് വലുപ്പമുള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ മൂന്ന് സ്റ്റാളുകളാണുള്ളത്.

Tags:    
News Summary - Kasaragod Railway Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.