മുഗു-മരക്കാട് റോഡ് നന്നാക്കണം

കുമ്പള: പുത്തിഗെ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽപെട്ട മുഗു-മരക്കാട് റോഡ് തകർന്ന് യാത്രക്കാർ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മുഗുറോഡിൽ നിന്ന് ബദിയടുക്ക പഞ്ചായത്തിലെ ബേള-നീർച്ചാൽ റോഡിനെ ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ നിരവധി വാഹനങ്ങൾ ദിവസേന കടന്നുപോകുന്നുണ്ട്. വിദ്യാർഥികളും വ്യാപാരികളുമടക്കം നൂറുകണക്കിനുപേർ നടന്നുപോകുന്ന റോഡിന്റെ ഇരുവശവും ഓവുചാൽ ഇല്ലാത്തത് ഒഴുകിവരുന്ന മഴവെള്ളം റോഡിൽ കെട്ടിനിൽക്കാൻ കാരണമാകുന്നു. മുട്ടോളം വെള്ളത്തിലൂടെ കടന്നുപോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. രാത്രിയായാൽ കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും സ്വൈരവിഹാരം നടത്തുന്ന പ്രദേശത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുകയും തകർന്ന റോഡ് നന്നാക്കുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ഫോട്ടോ: പുത്തിഗെ പഞ്ചായത്തിലെ തകർന്ന മുഗു-മരക്കാട് റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.