കലക്ടറേറ്റിൽ ​ചേർന്ന ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ം

മൂന്ന് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം

കാസർകോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, ബളാല്‍ ഗ്രാമ പഞ്ചായത്ത്, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് ആസൂത്രണ സമിതി യോഗത്തില്‍ അംഗീകാരം.

ആത്മഹത്യ പ്രതിരോധ ക്ലിനിക്ക്, സ്നേഹ പദം സഞ്ചരിക്കുന്ന ആരോഗ്യ കേന്ദ്രം, പട്ടികജാതി-വര്‍ഗ യുവാക്കള്‍ക്ക് നെറ്റ്- സെറ്റ് പരിശീലനം, സംരംഭ മേഖലയില്‍ മുരിങ്ങയില ടീ ബാഗ്, തുളസിയില ടീ ബാഗ് തുടങ്ങി വിവിധങ്ങളായ നൂതന പദ്ധതികളാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

ബളാല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ വനിതകള്‍ക്കായി ഡ്രൈ ഫ്രൂട്ട് നിര്‍മാണം, ചകിരിച്ചോര്‍ നിര്‍മാണം, പോര്‍ട്ടബിള്‍ അടുക്കള തോട്ടം പദ്ധതി, ഒരു പഞ്ചായത്ത് ഒരു പ്രോഡക്ട് പദ്ധതി തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ ഉള്‍പ്പെടുത്തി. ചെറുവത്തൂര്‍ പഞ്ചായത്തില്‍ അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍, ബഡ്സ് സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങള്‍ നല്‍കാനുള്ള വിവിധ പദ്ധതികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 13 സി.യു.സി.പി.എല്‍ റോഡുകളുടെ പട്ടികക്ക് അംഗീകാരം നല്‍കി. ജില്ല പഞ്ചായത്ത് പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സി.യു.സി.പി.എല്‍ റോഡുകളുടെ പട്ടികക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലയിലെ 13 റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. അഞ്ച് റോഡുകളുടെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. എട്ട് റോഡുകളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി.

യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പദ്ധതികള്‍ സംബന്ധിച്ച നിർദേശങ്ങള്‍ നല്‍കി. ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ, ഡി.പി.സി അംഗങ്ങളായ എം. മനു, അഡ്വ. എസ്.എന്‍. സരിത, ജാസ്മിന്‍ കബീര്‍, ആര്‍. റീത്ത, നജ്മ റാഫി, കെ. മണികണ്ഠന്‍, വി.വി. രമേശന്‍, കെ.പി. വൽസലന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Approval of projects of three local bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.