കുമ്പള: ഉപ്പളയിൽ ലഹരിക്കടിപ്പെട്ട മകന്റെ വെട്ടേറ്റ് മാതാവിന് ഗുരുതരമായി പരിക്കേറ്റു. ഉപ്പള മണിമുണ്ടയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിനി ഷമീമ ബാനുവിനെയാണ് (52) മകൻ മുഹ്സിൻ വെട്ടിപ്പരിക്കേൽപിച്ചത്. വെള്ളിയാഴ്ച പുലർച്ച ഇവർ താമസിക്കുന്ന വാടകവീട്ടിലായിരുന്നു സംഭവം.
വിവാഹിതനായ മുഹ്സിൻ ദാമ്പത്യം വഷളായി മാതാവിനോടൊപ്പം കഴിയുകയായിരുന്നുവത്രെ. ലഹരിയിൽനിന്ന് മോചനം ലഭിക്കുന്നതിന് മുഹ്സിനെ കർണാടക ദേരളക്കട്ടയിലെ ഡീ അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിക്കാൻ ഷമീമ ബാനു തീരുമാനിച്ചിരുന്നു. ഇതിൽ പ്രകോപിതനായി മുഹ്സിൻ മാതാവിനെ വെട്ടിയതാകാമെന്നാണ് കരുതുന്നത്.
പരിക്കേറ്റ ഷമീമ ബാനുവിനെ ഉടൻതന്നെ മഞ്ചേശ്വരം താലൂക്കാശുപത്രിയിലും തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കവിളിന് സാരമായി പരിക്കേറ്റതിനാൽ പൊലീസിന് ഷമീമ ബാനുവിൽനിന്ന് മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.