കാസർകോട്: ആദൂരിൽനിന്ന് ബുധനാഴ്ച പുലർച്ച ലക്ഷം രൂപയും സ്വർണാഭരണങ്ങളും പിടികൂടിയ സംഭവത്തിൽ കടന്നുകളഞ്ഞ രണ്ടംഗ സംഘത്തിനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.
എക്സൈസ് പിന്തുടര്ന്നതിനെ തുടര്‍ന്ന് ബദിയടുക്ക -മുള്ളേരിയ റോഡിലെ ബെള്ളിഗെയില്‍ കാർ ഉപേക്ഷിച്ച് രണ്ടംഗസംഘം കടന്നുകളയുകയായിരുന്നു. കാറില്‍നിന്ന് സ്വര്‍ണ-വെള്ളി ആഭരണങ്ങളും ചുറ്റികയുമടക്കം കണ്ടെടുത്ത സംഭവത്തിലാണ് അന്വേഷണം തുടങ്ങിയത്.
പുലർച്ച ആദൂര്‍ ചെക്ക് പോസ്റ്റില്‍ വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം കൈകാണിച്ചപ്പോള്‍ വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. എക്സൈസ് പിന്തുടര്‍ന്നതോടെ ബെള്ളിഗെയില്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയും ടയര്‍ പൊട്ടുകയും ചെയ്തു. ഇതോടെ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ കടന്നുകളയുകയായിരുന്നു. പിന്നീട് എക്സൈസ് നടത്തിയ പരിശോധനയിലാണ് കാറില്‍നിന്ന് ലക്ഷം രൂപയും 140.6 ഗ്രാം സ്വര്‍ണവും 339.2 ഗ്രാം വെള്ളി ആഭരണങ്ങളും കണ്ടെത്തിയത്.
അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.