കെൽ-ഇ.എം.എല്ലിൽ തൊഴിലാളികളുടെ പി.എഫ് വിഹിതം വകമാറ്റി

കാ​സ​ർ​കോ​ട്: ​വ്യ​വ​സാ​യ​വ​കു​പ്പി​നു കീ​ഴി​ലെ കാ​സ​ർ​കോ​ട് കെ​ൽ-​ഇം.​എം.​എ​ല്ലി​ൽ ​തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന് പി​ടി​ച്ച പ്രോ​വി​ഡ​ന്റ്​ വി​ഹി​തം വ​ക​മാ​റ്റി.

നാ​ലു​വ​ർ​ഷ​മാ​യി തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന്​ വി​ഹി​തം പി​ടി​ക്കു​ക​യും ഇ.​പി.​എ​ഫി​ലേ​ക്ക്​ അ​ട​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ക വ​ഴി പി​രി​ഞ്ഞു​പോ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​പ​കാ​ര​മാ​കേ​ണ്ടി​യി​രു​ന്ന പി.​എ​ഫ്​ തു​ക​യും പെ​ൻ​ഷ​നും ഇ​ല്ലാ​താ​യി. പി​ഴ​യ​ട​ക്കം അ​ഞ്ച​ര കോ​ടി​യോ​ളം രൂ​പ അ​ട​ച്ചാ​ൽ മാ​ത്ര​മേ ഇ​നി പെ​ൻ​ഷ​നും പി.​എ​ഫ്​ തു​ക​യും ല​ഭി​ക്കു​ക​യു​ള്ളൂ.

തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന്​ നാ​ലു​വ​ർ​ഷ​മാ​യി പി​രി​ച്ച തു​ക ക​മ്പ​നി സ്വ​ന്തം നി​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ​ക്കെ​തി​ര ന​ട​പ​ടി​യെ​ടു​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ് പി.​എ​ഫ് തു​ക​യി​ലു​ള്ള ക്ര​മ​ക്കേ​ട്. ക​ഴി​ഞ്ഞ 44 മാ​സ​മാ​യി തൊ​ഴി​ലാ​ളി​ക​ളു​ടെ പി.​എ​ഫ് കെ​ൽ-​ഇ.​എം.​എ​ൽ അ​ട​ക്കു​ന്നി​ല്ല.

എ​ന്നാ​ൽ, ഒ​രോ തൊ​ഴി​ലാ​ളി​യി​ൽ​നി​ന്നും 4000ത്തി​ൽ​പ​രം രൂ​പ ശ​മ്പ​ള​ത്തി​ൽ​നി​ന്ന് ഇ.​പി.​എ​ഫ് വി​ഹി​ത​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്നു​ണ്ട്. അ​ത്ര​യും തു​ക​യും മാ​നേ​ജ്മെ​ന്റ് വി​ഹി​ത​വും ചേ​ർ​ത്ത് പി.​എ​ഫി​ലേ​ക്ക് അ​ട​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഒ​രു കാ​ര​ണ​മാ​ണെ​ങ്കി​ലും പി.​എ​ഫി​ലേ​ക്കു​ള്ള മാ​നേ​ജ്​​മെ​ന്റ്​ വി​ഹി​തം പൊ​തു​വി​ൽ തൊ​ഴി​ലാ​ളി ക്ഷേ​മം മു​ൻ​നി​ർ​ത്തി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കാ​റു​ണ്ട്. ഈ ​കാ​ല​യ​ള​വി​ൽ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ ഒ​രു തൊ​ഴി​ലാ​ളി​യു​ടെ​താ​യി പി​ടി​ച്ചി​ട്ടു​ണ്ട്. 120 തൊ​ഴി​ലാ​ളി​ക​ളു​ടെ തു​ക​യാ​ണ് ഈ ​രീ​തി​യി​ൽ പി​ടി​ക്കു​ന്ന​ത്. അ​തി​ൽ കു​റെ​പേ​ർ പി​രി​ഞ്ഞു​പോ​യി. ഇ​പ്പോ​ഴും 75 പേ​രു​ടെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന് തു​ക പി​ടി​ക്കു​ന്നു​ണ്ട്.

പി​രി​ഞ്ഞു​പോ​യ 30 പേ​ർ​ക്ക് അ​വ​രു​ടെ അ​ധ്വാ​ന​ത്തി​ന്റെ വ​ക​യാ​യ പി.​എ​ഫ് എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ല​രു​ടെ​യും കു​ടും​ബ​ത്തി​ൽ മ​ക്ക​ളു​ടെ ക​ല്യാ​ണം ഉ​ൾ​പ്പെ​ടെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് പി.​എ​ഫ് തു​ക ഉ​പ​ക​രി​ച്ചി​ട്ടി​ല്ല. ഇ​വ​ർ​ക്ക് പെ​ൻ​ഷ​നും ല​ഭി​ക്കു​ന്നി​ല്ല. 5000 രൂ​പ​യോ​ള​മാ​ണ് സാ​ധാ​ര​ണ പെ​ൻ​ഷ​ൻ. ഹ​യ​ർ ഓ​പ്ഷ​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് 15,000 രൂ​പ​യോ​ളം പ്ര​തി​മാ​സം ല​ഭി​ക്കു​മാ​യി​രു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് തി​ര​സ്ക​രി​ച്ച ഭെ​ൽ -ഇ.​എം.​എ​ല്ലി​നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കെ​ൽ -ഇ.​എം.​എ​ൽ ആ​യി പെ​തു​മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്തി​യെ​ങ്കി​ലും ഏ​റ്റെ​ടു​ക്ക​ൽ ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 77 കോ​ടി​യു​ടെ പാ​ക്കേ​ജ് ന​ട​പ്പാ​യി​ട്ടി​ല്ല. 

Tags:    
News Summary - PF allocation of employees diverted in KEL-EML

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.