കവിയൂർ കേസ്: കോടതിയിൽ ഹാജരാകാത്ത പ്രതി ലത നായർക്ക് അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: കവിയൂർ പീഡന കേസിലെ കോടതിയിൽ ഹാജരാകാത്ത പ്രതി ലത നായർക്ക് അറസ്റ്റ് വാറണ്ട്. ഓൺലൈൻ സംവിധാനം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിയുടെ നടപടി ന്യായീകരിക്കാൻ കഴിയില്ല എന്ന വിമർശനത്തോടെയാണ് കോടതി നടപടി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

2004 സെപ്റ്റംബർ 28ആണ് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയേയും ഭാര്യയേയും മൂന്ന് മക്കളേയും ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കിളിരൂർ കേസിലെ മുഖ്യ പ്രതി ലതാ നായരാണ് കവിയൂർ കേസിലെ ഏക പ്രതി.

ലതാ നായർ മകളെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും മക്കൾക്കും ചില സിനിമാക്കാർക്കും കാഴ്ച വച്ചതിന്റെ അപമാനത്താലാണ് പൂജാരിയും കുടുംബവും ആത്മഹത്യ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംങ്ങളുടെ ആരോപണം.

Tags:    
News Summary - Kaviyoor case: Arrest warrant issued against accused Lata Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.