കണ്ണൂർ: ഒാരോ പ്രവർത്തകനും കഠിനാധ്വാനം ചെയ്യുന്നത് കോൺഗ്രസിന്‍റെ വളർച്ചക്കാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യപരിഗണന പാർട്ടിക്കായിരിക്കും. എന്നാൽ, വ്യത്യസ്തമായ അഭിപ്രായമുള്ളവരെയും അതിനെ പിന്തുണക്കുന്നവരെയും ഇല്ലായ്മ ചെയ്യുകയെന്ന സി.പി.എം ശൈലിയല്ല കോൺഗ്രസിേന്റത്. എല്ലാ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോൾ തന്നെ എല്ലാവർക്കും മുഖ്യം പാർട്ടിയായിരിക്കുമെന്നും അേദ്ദഹം പറഞ്ഞു.
ഉമ്മൻചാണ്ടിക്ക് മാനസിക വിഷമമുണ്ടാക്കുന്ന കാര്യം ചെയ്യാൻ തങ്ങളാരും തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ എല്ലാവരും ഒറ്റക്കെട്ടാണ്. സി.പി.എമ്മും ബി.ജെ.പിയും കാര്യങ്ങളെ പർവതീകരിക്കുകയാണ്.
കേരളത്തിൽ കോൺഗ്രസ് പാർട്ടി ഒരുമിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് ദീർഘകാലത്തെ പാർട്ടി പ്രവർത്തന പരിചയമുള്ളയാളാണ്. എല്ലാവർക്കും പറയാനുള്ളത് കേട്ട ശേഷമേ അദ്ദേഹം തീരുമാനമെടുക്കുകയുള്ളൂവെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.