ഗവർണറെ തിരിച്ചുവിളിക്കണം: പ്രമേയത്തിന്​ നോട്ടീസ്​ നൽകി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ഗവർണറെ തിരിച്ച് വിളിക്കണമെന്ന പ്രമേയം അതരിപ്പിക്കാൻ നോട്ടീ സ്​ നൽകി പ്രതിപക്ഷം. പ്രമേയത്തിനുള്ള അനുമതി കാര്യോപദേശ സമിതി നേരത്തെ തള്ളിയിരുന്നു. കാര്യോപദേശ സമിതി പരിഗണിക്കാന്‍ വിസമ്മതിച്ച പ്രമേയം വീണ്ടും പരിഗണിക്കണമെന്നാണ്​ പ്രതിപക്ഷം ആവശ്യപ്പെടുന്നത്​.

എന്നാല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കനാണ് സാധ്യത. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കിയേക്കും.

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈസ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി സഭയില്‍ പ്രത്യേക പ്രസ്താവന നടത്തി. സര്‍ക്കാര്‍ എല്ലാവിധ മുൻകരുതലും സ്വകീരിച്ചതായും ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ സഭയിൽ അറിയിച്ചു.

Tags:    
News Summary - Kerala assembly Budget meeting - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.