തിരുവനന്തപുരം: വൈദ്യുതി ലാഭിക്കാൻ സംസ്ഥാനത്തെ എല്ലാ വീടുകളിലും എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് െഎസക്. പഞ്ചായത്തിൽ പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകർ വഴി എല്ലാ വീടുകളിലും എൽ.ഇ.ഡി ബൾബുകൾ എത്തിക്കും. പഴയ ബൾബുകൾ ഇവർ തിരിച്ചു വാങ്ങും. എൽ.ഇ.ഡി ബൾബുകൾ ഒരുമിച്ചു വാങ്ങുന്നതിന് കിഫ്ബിയിൽ നിന്ന് വൈദ്യുതിബോർഡിന് ധനസഹായം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ വീടുകളിൽ 75 ലക്ഷത്തോളം ഫിലമെൻ്റ് ബൾബുകളും 8 കോടി സി.എഫ്.എൽ ബൾബുകളും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവ മുഴുവൻ എൽ.ഇ.ഡി ബൾബുകളാക്കിയാൽ 50 കോടി യൂണിറ്റ് വൈദ്യുതി ലാഭിക്കാം. പീക്ക് ലോഡ് സമയത്ത് ആണ് ഈ കുറവു വരുന്നത്.
60 വാട്ടിെൻറ ഒരു ഫിലമെൻറ് ബൾബിനു പകരം 9 വാട്ടിെൻറ എൽ.ഇ.ഡി ബൾബ് ആക്കിയാൽ 51 വാട്ട് ലാഭിക്കാം. ഒരു 14 വാട്ട് സി.എഫ്.എൽ ലാമ്പിനു പകരം 9 വാട്ട് എൽ.ഇ.ഡി ആക്കിയാൽ 5 വാട്ടും ലാഭിക്കാം. ഇതു വഴി മെർക്കുറി മലിനീകരണവും ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു.
സോളാർ പാനലുകൾ സ്ഥാപിക്കാൻ കിഫ്ബിയിൽ നിന്ന് പണം നൽകുമെന്നും മന്ത്രി തോമസ് െഎസക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.