pension

സർക്കാർ ജീവനക്കാരുടെ 600 കോടി പെൻഷൻ കുടിശ്ശിക നൽകും

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾ നിലനിർത്താൻ സർക്കാർ ബാധ്യസ്ഥരാണെന്നും സർക്കാർ ജീവനക്കാരുടെ 600 കോടി പെൻഷൻ ഉടന്‍ നല്‍കുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

സർവിസ് പെൻഷൻ കുടിശ്ശിക ഫെബ്രുവരി മാസത്തിൽ തന്നെ വിതരണം ചെയ്യും. ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം നൽകും. ഡി.എ കുടിശ്ശികയുടെ ലോക്ക്-ഇൻ കാലാവധി ഒഴിവാക്കും. ഡി.എ കുടിശ്ശിക ഉടൻ തന്നെ നൽകും. ഇത് പി.എഫിൽ ലയിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Tags:    
News Summary - Kerala Budget 2025 600 crore pension arrears of government employees will be paid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.