കോഴിക്കോട്: കോർപ്പറേഷനിൽ ഭൂനികുതി ഒരു ആറിന് എട്ട് രൂപയിൽനിന്ന് 45 രൂപയിലേക്ക്. മുൻ സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തെ ഒരു ആറിന് (രണ്ടര സെന്റിന് ) ഭൂനികുതി കോർപറേഷനിൽ എട്ട് രൂപയായിരുന്നു.
മുനിസിപ്പാലിറ്റിയിൽ ഇത് നാല് രൂപയും പഞ്ചായത്ത് രണ്ട് രൂപയുമായിരുന്നു. നിലവിൽ ഒരു ആറിന് കോർപറേഷനിൽ 30 രൂപയും മുൻസിപ്പാലിറ്റിയിൽ 15 രൂപയും പഞ്ചായത്തിൽ എട്ടു രൂപയുമായി ഉയർത്തി.
അടുത്ത സാമ്പത്തിക വർഷം പ്രഖ്യാപിച്ച ഭൂമി വർധനവ് പ്രകാരം ഒരു ആറിനെ കോർപറേഷനിൽ 45 രൂപയും മുൻസിപ്പാലിറ്റിയിൽ 22.5 രൂപയും പഞ്ചായത്തിൽ 12 രൂപയും ആയിരിക്കും. ഭൂമിനികുതി വർധിപ്പിച്ച തീരുമാനം പിൻവലിക്കുന്നത് സംബന്ധിച്ച് വിശദമായി പരിശോധനകൾക്ക് ശേഷം മാത്രമേ തീരുമാനിക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി കെ.രാജൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
ഭൂനികുതിയായി 2018-19ൽ 118 കോടി, 2019- 21ൽ 120.37 കോടി, 2020-2021ൽ 122.61 കോടി, 2021-20 22ൽ 132.99 കോടി, 2022- 2ൽ 212.37 കോടി, 2023- 24ൽ 208.8 കോടി എന്നിങ്ങനെയാണ് സർക്കാറിന് ലഭിച്ച നികുതി വരുമാനമെന്നും സണ്ണി ജോസഫിന്റെ ചോദ്യത്തിന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.