തിരുവനന്തപുരം: വിഴിഞ്ഞം കരാറിൽ ജുഡീഷ്യൽ അന്വേഷണ പ്രഖ്യാപനം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.എ.ജിയുടെ വിമർശനം അതീവ ഗൗരവമുള്ളതാണ്. കഴിഞ്ഞ സർക്കാർ ഇൗ സർക്കാറിന് മേൽ ബാധ്യത അടിച്ചേൽപിച്ചു. സി.എ.ജിയുടെ വിമർശനത്തെ കുറിച്ച് സർക്കാർ സമഗ്രമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സി.എ.ജി റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും ഇത് അദാനിക്ക് 29,000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ ഉപകരിക്കുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
വിഴിഞ്ഞം കരാർ പൊളിച്ചെഴുതണമെന്ന് സി.പി.എം നേതാവ് വി.എസ് അച്ച്യുതാനന്ദനും ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.