തിരുവനന്തപുരം: കോട്ടയം ജില്ലപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തിെൻറ പേരിൽ യു.ഡി.എഫ് യോഗത്തിൽ കേരള കോൺഗ്ര സ് വിഭാഗങ്ങൾ തമ്മിൽ രൂക്ഷ വാദപ്രതിവാദം. പ്രസിഡൻറ് സ്ഥാനം ജോസ് കെ. മാണി വിഭാഗത്തിന് നൽകിയ നടപടിയിൽ ജോസഫ് പക്ഷം മുന്നണിയോഗത്തിലും അതൃപ്തി അറിയിച്ചു. മുൻധാരണയനുസരിച്ചാണ് തങ്ങളുടെ പക്ഷത്തുള്ള സെബാസ്റ്റ്യൻ കുളത് തുങ്കലിനെ ജില്ലപഞ്ചായത്ത് പ്രസിഡൻറാക്കിയതെന്ന് ജോസ് കെ. മാണി വിഭാഗം യോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രശ്നത് തിൽ പി.ജെ. ജോസഫിനുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ അദ്ദേഹവുമായി ഉടൻ ചർച്ചനടത്തുമെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
യോഗത്തിൽ പി.ജെ. ജോസഫ് വിഭാഗം പ്രതിനിധികൾ സംബന്ധിെച്ചങ്കിലും മുതിർന്ന നേതാക്കളായ പി.ജെ. ജോസഫും സി.എഫ്. തോമസും വിട്ടുനിന്നു. കോട്ടയം ജില്ലപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ജോസ് കെ. മാണി വിഭാഗത്തിന് നൽകിയ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് ഇവർ പെങ്കടുക്കാതിരുന്നതത്രെ. അതേസമയം,പാർട്ടി പ്രതിനിധികളായ ജോയി എബ്രഹാം, മോൻസ് ജോസഫ് എന്നിവർ സംബന്ധിച്ചു. മറുപക്ഷത്തുനിന്ന് ജോസ് കെ. മാണിക്ക് പുറമെ റോഷി അഗസ്റ്റിനും എത്തി. യു.ഡി.എഫ് യോഗങ്ങളിൽ പെങ്കടുക്കേണ്ട കേരള കോൺഗ്രസ് പ്രതിനിധികളായി നിശ്ചയിച്ചവരുടെ പട്ടികയിൽ റോഷി ഉൾപ്പെടുന്നില്ല. എന്നാൽ ജോസ് കെ. മാണി പക്ഷത്തെ പ്രതിനിധീകരിച്ച് അദ്ദേഹം എത്തിയതോടെ മുന്നണിയോഗത്തിൽ അത് തർക്കവിഷയമാക്കരുതെന്ന് മറുചേരിയുമായി കോൺഗ്രസ് ധാരണയിെലത്തിയിരുന്നു.
മുന്നണിയോഗത്തിൽ ജോസഫ് പക്ഷത്തെ മോൻസ് ജോസഫാണ് ജില്ലപഞ്ചായത്ത് വിഷയത്തിലെ അതൃപ്തി ആദ്യം വിശദീകരിച്ചത്. പ്രസിഡൻറ് സ്ഥാനം തങ്ങൾക്ക് നിഷേധിച്ചത് ശരിയായില്ലെന്ന് മോൻസ് അഭിപ്രായപ്പെട്ടു. കെ.എം. മാണി മുന്നണി വിടാതിരിക്കാൻ തങ്ങൾക്ക് ഏറെ ത്യാഗം സഹിക്കേണ്ടിവന്നത് ആരും മറക്കരുത്. പാർട്ടി മുന്നണിവിട്ട സന്ദർഭത്തിലും തദ്ദേശസ്ഥാപനങ്ങളിലെ ബന്ധത്തിൽ മാറ്റംവേണ്ടെന്ന് തീരുമാനിച്ചത് പി.െജ. ജോസഫിെൻറ ഇടപെടലിനെ തുടർന്നാണ്. മറിച്ചായിരുെന്നങ്കിൽ കെ.എം. മാണി യു.ഡി.എഫിലേക്ക് മടങ്ങിവരുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
ഇതിന് മറുപടി പറഞ്ഞ ജോസ് കെ. മാണിപക്ഷത്തെ റോഷി അഗസ്റ്റിൻ, കെ.എം. മാണി യു.ഡി.എഫിലേക്ക് തിരികെ വന്നതിെൻറ ക്രെഡിറ്റ് ആരും അവകാശപ്പെടേണ്ടെന്ന് തുറന്നടിച്ചു. ക്രെഡിറ്റ് പറയാൻ ഉണ്ടായിരുെന്നങ്കിൽ കെ.എം. മാണി ജീവിച്ചിരിക്കുേമ്പാഴാണ് വേണ്ടിയിരുന്നത്. മുന്നണിയിലെ മുൻധാരണപ്രകാരമാണ് തങ്ങൾക്കൊപ്പമുള്ളയാൾ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറായതെന്നും അദ്ദേഹം വിശദീകരിച്ചു. പാർട്ടികളിലെ ആഭ്യന്തരപ്രശ്നം മുന്നണിയോഗത്തിൽ ചർച്ചയാക്കുന്നത് ശരിയല്ലെന്നും പ്രശ്നങ്ങൾ ചർച്ചവഴി പരിഹരിക്കണമെന്നും തുടർന്ന് സംസാരിച്ച രമേശ് ചെന്നിത്തല നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.