പത്തനംതിട്ട: പ്രസിഡന്റ് സ്ഥാനത്തേക്ക് ഇരുമുന്നണികളും ഒരേ സ്ഥാനാർഥിയെ പിന്തുണച്ച കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ റോയ് ഫിലിപ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫും പിന്തുണച്ചെങ്കിലും എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന് റോയി ഫിലിപ്പ് പ്രഖ്യാപിച്ചു. യു.ഡി.എഫിനും, എൽ.ഡി.എഫിനും അഞ്ച് വീതം ഉള്ള പഞ്ചായത്തിലെ രണ്ട് ബി.ജെ.പി അംഗങ്ങൾ വിട്ടു നിന്നു.
തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയതിന് പിന്നാലെ കോൺഗ്രസ് അംഗം ജിജി വർഗീസ് ജോൺ പ്രസിഡന്റ് സ്ഥാനത്തേക്ക് റോയ് ഫിലിപ്പിന്റെ പേര് നിർദേശിച്ചു. സി.പി.എമ്മിലെ ബിജിലി.പി ഈശോയും അതേ പേര് തന്നെ നിർദേശിച്ചതോടെ വോട്ടെടുപ്പിനുള്ള സാധ്യത ഇല്ലാതായി. അങ്ങനെ എതിരില്ലാതെ റോയ് ഫിലിപ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞക്കുശേഷം റോയ് ഫിലിപ്പ് ആർക്കൊപ്പമെന്ന നിലപാട് പരസ്യമാക്കി. റോയി ഫിലിപ്പിന് വോട്ട് ചെയ്യണമെന്നായിരുന്നു കോൺഗ്രസിന്റെ മൂന്ന് അംഗങ്ങൾക്കും റോയ് ഫിലിപ്പ് ഉൾപ്പെടെ രണ്ട് കേരള കോൺഗ്രസ് ജോസഫ് അംഗങ്ങൾക്കും പാർട്ടികൾ നൽകിയ നിർദേശം.
എന്നാൽ, മുന്നണി വിട്ട് സി.പി.എമ്മുമായി നേരത്തേ തന്നെ റോയ് ഫിലിപ്പ് ധാരണയുണ്ടാക്കിയിരുന്നു. കഴിഞ്ഞ മാസം യു.ഡി.എഫ് പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലും റോയി ഫിലിപ്പും സാലി ഫിലിപ്പും ഒപ്പിട്ടിരുന്നു. ഇതോടെയാണ് പ്രസിഡന്റായിരുന്നു ജിജി വർഗീസ് ജോൺ രാജി െവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.