കോട്ടയം: സുരക്ഷ ശക്തിപ്പെടുത്താനും കേന്ദ്രീകൃത നിരീക്ഷണത്തിനുമായി സംസ്ഥാനത്തെ 16 ഡാ ം കാമറക്കണ്ണുകളിലേക്ക്. ഇടുക്കി, ഇടമലയാര്‍, ലോവര്‍ പെരിയാര്‍, നേര്യമംഗലം, ചെങ്കുളം, പള്ളിവാസല്‍, പെരിങ്ങല്‍ക്കുത്ത്, കക്കയം, ശബരിഗിരി, കക്കാട്, ഷോളയാര്‍ എന്നിവയടക്കമുള്ള ഡാമുകളിലാണ് കെ.എസ്.ഇ.ബി കാമറ സ്ഥാപിക്കുന്നത്. ഇതിനുള്ള കരാർ തിരുവനന്തപുരം ആസ്ഥാനമായ സ്വകാര്യകമ്പനിക്ക് നൽകി.
16 കോടി ചെലവിൽ 178 അത്യാധുനിക കാമറയും സംവിധാനങ്ങളുമാകും ഒരുക്കുക. ആറുമാസത്തിനുള്ളിൽ ജോലി പൂർത്തിയാക്കും. ഇൻറർനെറ്റ് ഫോൺ അടക്കമുള്ള സംവിധാനങ്ങളും ഇതിനൊപ്പമുണ്ടാകും. ജലനിരപ്പ് നിരീക്ഷിക്കാൻ കഴിയുന്ന തരത്തിലും കാമറകൾ സജ്ജീകരിക്കും. ഒരോ ഡാമിെലയും ദൃശ്യങ്ങൾ പരിശോധിക്കാൻ അതത് സ്ഥലങ്ങളിൽ സൗകര്യമൊരുക്കുന്നതിെനാപ്പം കേന്ദ്രീകൃതസംവിധാനവുമുണ്ടാകും. അണക്കെട്ടുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും സുരക്ഷമേൽനോട്ടത്തിനുമായുള്ള ഡാം സുരക്ഷ ഓർഗനൈസേഷെൻറ കോട്ടയം പള്ളത്തെ ആസ്ഥാനത്താകും മുഴുവൻ കാമറദൃശ്യങ്ങളും ലഭ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.