ക്രിസ്മസ്​-പുതുവത്സരം: കേരളം കുടിച്ചത്​ 686.28 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ്​-പുതുവത്സരാഘോഷങ്ങൾക്കായി കേരളം കുടിച്ചത്​ 686.28 കോടിയുടെ മദ്യം. 10​ ദിവസത്തെ കണക്ക്​ പ്രകാരമാണിത്​. കഴിഞ്ഞ വർഷം ഈ കാലയളവിലെ 10​ ദിവസത്തെ വിൽപന 649.32 കോടിയായിരുന്നു.

പുതുവത്സരത്തലേന്ന്​ മാത്രം 107.14 കോടി രൂപയുടെ മദ്യം വിറ്റു. 2022 ലെ പുതുവത്സരത്തലേന്ന്​ 95.67 കോടിയായിരുന്നു വിൽപന.

തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഇക്കുറി കൂടുതൽ വിൽപന (1.12 കോടി). കൊല്ലം ആശ്രാമം ഔട്ട്‍ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു.

കാസർകോട്​ ബട്ടത്തൂരിലാണ് കുറവ് വിൽപന (10.36 ലക്ഷം). ഡിസംബർ 31ന്​ സംസ്ഥാനത്തെ എല്ലാ ഔട്ട്‍ലെറ്റുകളിലും 10 ലക്ഷം രൂപക്കുമുകളിൽ മദ്യം വിറ്റു. മദ്യത്തിന് രണ്ടു ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഇത്. 

Tags:    
News Summary - Christmas-New Year: Kerala drank liquor worth 686.28 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.