തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി ചർച്ച ചെയ്യുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. നിയമസഭാ ചട്ടം 130 പ്രകാരം ചേർന്ന സഭ അന്തരിച്ച നേതാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്.
മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി, ഡി.എം.കെ അധ്യക്ഷനും മുൻ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി, മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ചെർക്കളം അബ്ദുല്ല, മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയി എന്നിവരെയും പ്രളയത്തിൽ മരിച്ച 453ഒാളം പേരെയും സഭ ഒാർമിച്ചു. ഇവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ഒരു മിനുട്ട് സഭ മൗനം ആചരിച്ചു.
രണ്ടു മണിവരെയാണ് സഭ ചേരുക. പ്രളയക്കെടുതി സർക്കാർ നേരിട്ട വിധവും ദുരിതാശ്വാസ പ്രവർത്തനങ്ങളുമാണ് സഭയിൽ ചർച്ചയാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.