കേരളത്തെ സഹായിക്കാൻ സന്നദ്ധരായി ഗോവയും

പനാജി: കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ ഗോവയുടെ ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ അഞ്ചുകോടി രൂപ നൽകാൻ​ ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ അനുമതി നൽകി​. ഇതു കൂടാതെ ഡൽഹി ഹൈകോടതി ചീഫ്​ ജസ്​റ്റിസും മറ്റ്​ ജഡ്​ജിമാരും കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നൽകുമെന്ന്​ അറിയിച്ചിട്ടുണ്ട്​. 

കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ 20,000 കോടിയുടെ നാശനഷ്​ടങ്ങളാണ്​ കണക്കാക്കുന്നത്​. 2000 കോടിയുടെ അടിയന്തര സഹായം കേന്ദ്രത്തോട്​ ആവശ്യപ്പെ​െട്ടങ്കിലും 500 കോടി മാത്രമാണ്​ അനുവദിച്ചത്​. 700 കോടി രൂപ ധനസഹായം നൽകാൻ സന്നദ്ധത അറിയിച്ച യു.എ.ഇയു​െട വാഗ്​ദാനം, വിദേശ രാജ്യങ്ങളിൽ നിന്ന്​ ധനസഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര സർക്കാർ പിടിവാശിയിൽ തട്ടി തടഞ്ഞു നിൽക്കുകയാണ്​. 

രാജ്യത്തെ വിവിധ സംസ്​ഥാനങ്ങളും സംഘടനകളും വ്യക്​തികളും കേരളത്തെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നൽകിയിട്ടുണ്ട്​.  
 

Tags:    
News Summary - Kerala floods: Goa offers financial aid of Rs 5 crore - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.